എൻസിപിയിൽ വീണ്ടും ശീതയുദ്ധം. പോര് മുറുക്കി തോമസ് .കെ. തോമസും , പി.സി. ചാക്കോയും. നിർവഹസമിതി യോഗത്തിൽ തന്നെ ക്ഷണിച്ചിട്ടില്ലെന്ന് തോമസ് .കെ. തോമസ് പറഞ്ഞു.
പച്ച കള്ളമാണ് പി.സി ചാക്കോ പറഞ്ഞു നടക്കുന്നത്. മറ്റ് പ്രവർത്തകരോടുള്ള പി.സി. ചാക്കോയുടെ സമീപനം വളരെ മോശമാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ നേതൃത്വമാണ് തനിക്ക് മന്ത്രിസ്ഥാനം ഉറപ്പ് നൽകിയത്. താനും എ.കെ ശശീന്ദ്രനും തമ്മിൽ മന്ത്രി സ്ഥാനം വീതംവെക്കുന്ന കാര്യത്തിൽ പരസ്പര ധാരണ ഉണ്ടായിരുന്നു. പക്ഷേ നിലവിൽ എ.കെ ശശീന്ദ്രൻ സത്യങ്ങൾ വളച്ചൊടിക്കുന്നു എന്ന് തോമസ് .കെ. തോമസ് ആരോപിച്ചു.
ചാക്കോ ഇന്നലെ വന്നയാളാണ്. അതുകൊണ്ട് തന്നെ വിഷയത്തിൽ അഭിപ്രായം പറയാൻ ചാക്കോയ്ക്ക് യാതൊരു വിധത്തിലുമുള്ള അർഹതയില്ല.
എൻസിപിയുടെ വളർച്ചയിൽ ഒരു സംഭാവനയും അദ്ദേഹത്തിന് ഇല്ല. . സംസ്ഥാന നേതൃത്വത്തിന് ഒപ്പമല്ല കുട്ടനാട്ടിലെ ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും തോമസ് .കെ. തോമസ് പറഞ്ഞു.