ഒരു യുവതി സൊമാറ്റോ പാക്കേജുമായി ബൈക്കിൽ സഞ്ചരിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. കഴിഞ്ഞ ദിവസം എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ 1.6 ദശലക്ഷം ആളുകളാണ് കണ്ടത്. ഇൻഡോറിലെ വിജയ് നഗറിൽ നിന്നുള്ള വീഡിയോയാണിത്.
ഹെൽമെറ്റില്ലാതെ സൊമാറ്റോ ബാഗുമായി യുവതി ബൈക്ക് ഓടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മറ്റ് കാഴ്ചക്കാരും ഫ്രെയിമിൽ ദൃശ്യമാണ്. വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങൾ ലഭിച്ചു. റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കാത്ത സ്ത്രീയെക്കുറിച്ച് ആളുകൾ ആശങ്ക പ്രകടിപ്പിച്ചു.
Indore #Zomato marketing head had this idea. He hired a model to drive around with an empty zomato bag for one hour in the morning and one hour in the evening. @zomato is on a roll… 😁😁 pic.twitter.com/kuwVpNzewu
— Rajiv Mehta (@rajivmehta19) October 16, 2023
എന്നാൽ സൊമാറ്റോയ്ക്ക് ഇതുമായി യാതൊരു ബന്ധവുമില്ല എന്നും “ഇൻഡോർ മാർക്കറ്റിംഗ് ഹെഡ്” എന്ന തലക്കെട്ടുള്ള ഒരു ജീവനക്കാരൻ പോലും തങ്ങൾക്ക് ഇല്ലെന്നും കമ്പനിയുടെ സിഇഒ ദീപീന്ദർ ഗോയൽ എക്സിലൂടെ അറിയിച്ചു. കൂടാതെ, ഹെൽമെറ്റ് ഇല്ലാത്ത ആളെ കമ്പനി അംഗീകരിക്കുന്നില്ലെന്നും ഗോയൽ വ്യക്തമാക്കി.
ഇത് ഞങ്ങളുടെ ബ്രാൻഡിൽ “ഫ്രീ-റൈഡ്” ചെയ്യുന്ന ഒരാളാണെന്ന് തോന്നുന്നു. സ്ത്രീകൾ ഭക്ഷണം വിതരണം ചെയ്യുന്നതിൽ തെറ്റൊന്നുമില്ല. അവരുടെ കുടുംബത്തിന് ഉപജീവനമാർഗം കണ്ടെത്തുന്നതിനായി ദിവസവും ഭക്ഷണം എത്തിക്കുന്ന നൂറുകണക്കിന് സ്ത്രീകൾ ഞങ്ങളുടെ കൂടെയുണ്ട്. അവരുടെ പ്രവർത്തികളിൽ ഞങ്ങൾ അഭിമാനിക്കുന്നു,” എന്ന അടിക്കുറിപ്പിൽ ഗോയൽ എഴുതി.
Hey! We had absolutely nothing to do with this.
— Deepinder Goyal (@deepigoyal) October 17, 2023
We don’t endorse helmet-less biking. Also, we don’t have a “Indore Marketing Head”.
This seems to be someone just “free-riding” on our brand. Having said that, there’s nothing wrong with women delivering food – we have hundreds… https://t.co/xxNPU7vU8L