ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വെച്ച് ആലിയ ഭട്ട് തന്റെ ആദ്യ ദേശീയ അവാർഡ് ഏറ്റുവാങ്ങി. വിവാഹ സാരി ധരിച്ചെത്തിയ നടി ചടങ്ങിൽ പങ്കെടുത്തത് ഭർത്താവ് രൺബീർ കപൂറിനൊപ്പമാണ്.
ആലിയ ഭട്ട് അവാർഡ് ഏറ്റുവാങ്ങുമ്പോൾ രൺബീർ കപൂർ തന്റെ ഫോണിൽ ആ സന്തോഷ നിമിഷം പകർത്തിയെടുക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ രൺബീറിനൊപ്പമുള്ള സന്തോഷകരമായ സെൽഫിയും ആലിയ പോസ്റ്റ് ചെയ്തു. “ഒരു ഫോട്ടോ, ഒരു നിമിഷം, ജീവിതത്തിനായുള്ള ഒരു ഓർമ്മ,” ആലിയ ഭട്ട് പോസ്റ്റിന് അടിക്കുറിപ്പ് നൽകിയതിങ്ങനെയാണ്.
സഞ്ജയ് ലീല ബൻസാലിയുടെ ഗംഗുഭായ് കത്യവാഡിയിലെ അഭിനയത്തിനാണ് ആലിയ ഭട്ടിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചത്.