കൊച്ചി: ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസിലേക്കുള്ള ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. രണ്ടു മലയാളി താരങ്ങള്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്.
ആലപ്പുഴ സ്വദേശി പി.എസ്. സുജിത്, എറണാകുളം സ്വദേശി ടി.എസ്. അനുഗ്രഹ് എന്നിവരാണ് കേരളത്തില്‍നിന്നുള്ള താരങ്ങള്‍. ഇരുവരും ഗോള്‍ കീപ്പര്‍മാരാണ്. ടീം ഈ മാസം 20ന് ചൈനയിലേക്ക് യാത്ര തിരിക്കും.