പയ്യന്നൂര്‍: പയ്യന്നൂരില്‍ മൂന്നിടങ്ങളില്‍ കടകള്‍ കുത്തിത്തുറന്ന് മോഷണം. പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ സുല്‍ഫക്സ് മാട്രസ് ആൻഡ് ഫര്‍ണിച്ചര്‍, ഐ മാക്സ് ഫൂട്ട്വെയര് ആൻഡ് ബാഗ്, മൈത്രി ഹോട്ടല്‍ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
മോഷണങ്ങള്‍ക്ക് പിന്നില്‍ പയ്യന്നൂരിലെ സ്കൈപ്പര്‍ സൂപ്പര്‍ മാര്‍ക്കറ്റ് കവര്‍ച്ചയിലെ പ്രതിയെന്ന് സൂചന. വിവരമറിഞ്ഞെത്തിയ പോലീസ് അന്വേഷണമാരംഭിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. സുല്ഫക്സില് നിന്ന് പതിനയ്യായിരത്തോളം രൂപ നഷ്ടപ്പെട്ടു.
ഗോഡൗണിന്റെ ഷീറ്റ് ഇളക്കിമാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്. തിങ്കളാഴ്ച സ്ഥാപനം തുറന്നിരുന്നില്ല. ഇന്നലെ തുറന്നപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. ഇതിനോടു ചേര്‍ന്നുള്ള പഴയങ്ങാടി ബീവി റോഡിലെ നൗഫലിന്റെ ഐ മാക്സ് ഫൂട്ട്വെയര് കടയില്‍ നിന്ന് 51,000 രൂപ നഷ്ടമായി.
കൂടാതെ ഒരു ബാഗും ഒരു ജോഡി ഷൂസും മോഷ്ടാവ് അപഹരിച്ചു. സ്ഥാപനത്തിന്റെ പിറകിലെ വെന്റിലേഷനിലൂടെ മോഷ്ടാവ് നുഴഞ്ഞുകയറുകയായിരുന്നുവെന്നാണ് അനുമാനം. മൈത്രി ഹോട്ടലില്‍ നിന്ന് 300 രൂപയുടെ നാണയങ്ങളാണ് നഷ്ടപ്പെട്ടത്.
ഹോട്ടലിന്റെ വാതില്‍ തകര്‍ത്ത മോഷ്ടാവ് മേശയും പാത്രങ്ങളുമുള്‍പ്പെടെ നശിപ്പിച്ചിട്ടുമുണ്ട്. സുള്‍ഫെക്സ് സ്ഥാപനയുടമ മാത്രമാണ് ഇന്നലെ പരാതിയുമായി പോലീസിനെ സമീപിച്ചത്. സ്ഥാപനത്തിന്റെ കാമറയില്‍ പതിഞ്ഞ മോഷ്ടാവിന്റെ പോലീസ് ദൃശ്യം ശേഖരിച്ചിട്ടുണ്ട്.
സുല്‍ഫക്സ് മാട്രസ് ആൻഡ് ഫര്‍ണിച്ചര്‍ ഷോപ്പില്‍നിന്നും ലഭിച്ച മോഷ്ടാവിന്റെ ദൃശ്യത്തിന് പയ്യന്നൂരിലെ റോയല്‍ സിറ്റി കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന സ്കൈപ്പര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ചകള്‍ നടത്തിയ മോഷ്ടാവിന്റെ ദൃശ്യത്തോട് സാദൃശ്യമുണ്ട്.
സ്കൈപ്പറില്നിന്നും ലഭിച്ച ഒരു ദൃശ്യത്തില്‍ ഷഡിയും മറ്റൊരു ദൃശ്യത്തില്‍ പാന്റ്സുമായിരുന്നു ഇയാള്‍ ധരിച്ചിരുന്നത്. എന്നാല്‍, സുല്ഫക്സില്നിന്നു ലഭിച്ച ദൃശ്യത്തില്‍ മുണ്ടും ഷര്‍ട്ടുമാണ് വേഷം. പക്ഷേ, രണ്ടുകവര്ച്ചകളിലും ഒരാള്‍തന്നെയാണ് മോഷ്ടാവ് എന്ന് തെളിയിക്കുന്നതാണ് സിസിടിവി ദൃ