ഇസ്രായേലിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും ചർച്ച നടത്തുന്നതിനുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലിൽ എത്തി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രസിഡന്റ് ഐസക് ഹെർസോഗിയും ചേർന്ന് ബൈഡനെ വരവേറ്റു.
യുദ്ധം തുടങ്ങി 12 ദിനങ്ങൾ പിന്നിട്ടപ്പോഴാണ് ബെെഡന്റെ ഇസ്രായേൽ സന്ദർശനം. ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രായേലിനോടുള്ള തന്റെ പിന്തുണ ബൈഡൻ അറിയിച്ചു.
ഗാസയിലെ ആശുപത്രിയിലുണ്ടായ അതിക്രമത്തെ ജോ ബൈഡൻ അപലപിച്ചു. ഇന്നലെ ഗാസയിലെ ഹോസ്പിറ്റലിൽ ഉണ്ടായ സ്ഫോടനത്തിൽ ഞാൻ വളരെ ദുഃഖിതനും രോക്ഷാകുലനുമാണ്. ഞാൻ മനസിലാക്കിയതിന്റെ അടിസ്ഥാനത്തിൽ, ഇത് മറ്റ് ടീം ചെയ്തതാണെന്ന് തോന്നുന്നു,എന്ന് ബൈഡൻ ബെഞ്ചമിൻ നെതന്യാഹുവിനോട് പറഞ്ഞു.
ഗാസയിലെ അൽ അഹ്ലി അറബ് ഹോസ്പിറ്റലിലുണ്ടായ സ്ഫോടനത്തിലും അതിന്റെ ഫലമായി ഉണ്ടായ ഭയാനകമായ ജീവഹാനിയിലും ഞാൻ രോഷാകുലനും ദുഃഖിതനുമാണ്. ഈ വാർത്ത കേട്ടയുടനെ, ഞാൻ ജോർദാനിലെ അബ്ദുല്ല രണ്ടാമൻ രാജാവുമായും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായും സംസാരിക്കുകയും കൃത്യമായി എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നത് തുടരാൻ എന്റെ ദേശീയ സുരക്ഷാ ടീമിനോട് നിർദ്ദേശിക്കുകയും ചെയ്തു.
സംഘർഷസമയത്ത് സിവിലിയൻ ജീവിതത്തിന്റെ സംരക്ഷണത്തിനായി യുണൈറ്റഡ് സ്റ്റേറ്റ്സ് അസന്ദിഗ്ധമായി നിലകൊള്ളുന്നു, ഈ ദുരന്തത്തിൽ കൊല്ലപ്പെടുകയോ മുറിവേൽക്കുകയോ ചെയ്ത രോഗികളെയും മെഡിക്കൽ സ്റ്റാഫിനെയും മറ്റ് നിരപരാധികളെയും ഓർത്ത് ഞങ്ങൾ വിലപിക്കുന്നു. എന്ന് ബെെഡൻ ട്വിറ്ററിൽ കുറിച്ചു. ട്വിറ്റർ പോസ്റ്റ്.