ചെറുപ്പം മുതലേ തന്നെ എവിടെയും ഒറ്റയ്ക്ക് വിട്ടിരുന്നില്ല. ഒറ്റയ്ക്ക് താമസിച്ചിട്ടുമില്ല. ഇപ്പോഴും ഒറ്റയ്ക്ക് എവിടെയെങ്കിലും പോകാനോ താമസിക്കാനോ തനിക്ക് പറ്റില്ല.
ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ ഒപ്പം അമ്മയും പാട്ടിയുമൊക്കെ ഉണ്ടായിരുന്നു. പിന്നീട് സ്റ്റാഫുകൾ വന്നു. പക്ഷെ അങ്ങനെയാകരുത്.
മകൾ അങ്ങനെ വളരരുതെന്നുണ്ട്. വളരെ ഡിപ്പൻഡ് ആകും. റൂമിൽ ഒറ്റയ്ക്ക് നിൽക്കാൻ കഴിയില്ല. പൊതുവെ വീട്ടിലിരിക്കാനും വീട്ടു ജോലികൾ ചെയ്യാനുമാണ് താൽപര്യം.
പുതിയ പാചക പരീക്ഷണങ്ങളൊക്കെ നടത്താൻ ഇഷ്ടമാണ്. അതൊരു താൽപര്യമാണ്. എന്റെ ചേച്ചി കൽപ്പനയ്ക്ക് അങ്ങനെയായിരുന്നില്ല. അവൾ വല്ലപ്പോഴും ഒരു സാമ്പാർ വയ്ക്കും. പക്ഷെ എനിക്കും മൂത്ത ചേച്ചിക്കും പാചകത്തിൽ താൽപര്യമുണ്ടെെന്ന് ഉർവശി.