കമല്ഹാസന് സാര്‍ എല്ലാം കഴിക്കും. അന്ത ഒരു നിമിഡം എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയം. അനുരാധ ബീച്ചില്‍ വച്ചൊരു പാട്ട് രംഗത്തില്‍ അഭിനയിക്കുന്നു.
കമല്‍ സാര്‍ വന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോള്‍ എല്ലാവരും ഒന്നിച്ചിരുന്ന് കഴിക്കണം എന്ന് ഇടയ്ക്ക് ഇടയ്ക്ക് വന്ന് പറയുന്നുണ്ട്. ഞാന്‍ പൊതുവെ ഒറ്റയ്ക്കിരുന്നാണ് കഴിക്കുക. വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടു വരും, മീന്‍ കറിയൊക്കെയായിട്ട്.
അങ്ങനെ അന്ന് എല്ലാവരും ഒന്നിച്ചിരുന്ന് കഴിക്കുകയാണ്. ഒരു സ്പെഷല്‍ സാധാനം വരുന്നുണ്ടെന്ന് പറഞ്ഞു. കേരളത്തില്‍ കണവ എന്നൊരു മീനുണ്ട്, ഇവിടേയും കിട്ടും. കഴിക്കെന്ന് പറഞ്ഞു. ഉടനെ അടുത്തിരുന്ന അനുരാധ പതിയെ കഴിക്കല്ലേ അത് പാമ്പ് കറിയാണെന്ന് പറഞ്ഞു.
ഞാന്‍ ഞെട്ടിപ്പോയി. അയ്യോ പാമ്പ് കറിയോ? ഉടനെ കമല്‍ സാര്‍ ആരാ പറഞ്ഞതെന്ന് ചോദിച്ചു. ഞാന്‍ അനുരാധയാണെന്ന് പറഞ്ഞു.
ഇത് പാമ്പ് കറിയൊന്നുമല്ലെന്ന് പറഞ്ഞു കൊണ്ട് കമല്‍ സാര്‍ അനുരാധയെ കണ്ണിറുക്കി കാണിച്ചു. അതോടെ അനുരാധ സേഫാകാന്‍ ഞാന്‍ ചിക്കന്‍ ഫ്രൈ മാത്രമേ കഴിക്കൂവെന്ന് പറഞ്ഞ് ഞാന്‍ കൊണ്ടു വന്നത് കഴിക്കാന്‍ ആരംഭിച്ചു.
ഞാന്‍ നോക്കുമ്പോള്‍ കാണാനൊക്കെ രസമുണ്ട്, കണ്ടപ്പോള്‍ കഴിക്കാനും തോന്നി. കഴിക്കാമെന്ന് കരുതി. അപ്പോഴാണ് കുറച്ചപ്പുറത്ത് നിന്ന, സെറ്റിലെ ഒരു പയ്യന് അത് പാമ്പാണെന്ന് ആംഗ്യം കാണിക്കുന്നതെന്ന്
ഉര്‍വശി പറഞ്ഞു.