കോഴിക്കോട്: ഒടുവില്‍ ആഘോഷമായിതന്നെ ലിയോ എത്തി. ആരാധകര്‍ക്ക് ആര്പ്പുവിളിക്കാവുന്ന ആദ്യ പകുതിയും അല്പം മങ്ങിപ്പോയ രണ്ടാം പകുതിയും ആക്ഷന്‍ തീപാറിച്ച ക്ളൈമാക്സുമൊക്കെയായി ചര്‍ച്ചയാകുകയാണ് ഇളയദളപതിയുടെ ലിയോ.
ഇന്നു പുലര്‍ച്ചെ നാലുമുതല്‍ തുടങ്ങിയ ഷോയ്ക്ക് ആരാധകരുടെ നിലയ്ക്കാത്ത ആര്‍പ്പുവിളിയാണ് തിയറ്ററുകളില്‍നിന്നു കേള്‍ക്കാനായത്.
എന്തായാലും ജയിലറിനുശേഷം മറ്റൊരു ഇതരഭാഷാചിത്രം കൂടി തിയറ്ററുകളെ പൂരപറമ്പാക്കുകയാണ്. ചിത്രത്തിന് പലയിടത്തും ശനിയാഴ്ചവരെയുള്ള ടിക്കറ്റുകള്‍ ഫുള്ളായി കഴിഞ്ഞു.
തൃഷയ്ക്ക് പുറമേ അര്ജുന്, ബാബു ആന്റണി, മാത്യുസ്, ഗൗതം വാസുദേവ മേനോന്, പ്രിയ ആനന്ദ്, മന്‍സൂര്‍ അലിഖാന് തുടങ്ങിയ ഒരു പിടിതാരങ്ങളുടെ സാന്നിധ്യം ചിത്രത്തിലുണ്ട്.
കേരളത്തില്‍ മികച്ച അഭിപ്രായം നേടിയ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്ക്വാഡ് മാറ്റിയാണ് പലയിടത്തും ലിയോ പ്രദര്‍ശിപ്പിക്കുന്നത്. ഇത് മമ്മൂട്ടി ആരാധകര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പക്ഷെ ലിയോക്ക് ലഭിക്കുന്ന ഗംഭീര പ്രീ ബുക്കിംഗിൽ തിയറ്ററുടമകൾ ഹാപ്പിയാണ്. കേരളത്തില്‍ ലിയോ വിതരണത്തിനെടുത്തിരിക്കുന്നത് ഗോകുലം മൂവീസാണ്.