പഴയങ്ങാടി : ബിസിനസിൽ പങ്കാളിയാക്കാമെന്നും ഉയർന്ന ലാഭവിഹിതം നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് 36 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദേശപ്രകാരം യുവാവിനെതിരേ പഴയങ്ങാടി പോലീസ് കേസെടുത്തു.
ഏഴോം ബോട്ട് കടവിലെ ചാപ്പൻ മുജിബിന്റെ (52) പരാതിയിൽ പഴയങ്ങാടി ബീവി റോഡിലെ തുന്തകാച്ചി നസറുളള(35)ക്കെതിരെയാണ് കേസ് എടുത്തത്.
2020 ഓഗസ്റ്റ് മുതൽ ബാങ്ക് വഴിയും നേരിട്ടുമായി 36 ലക്ഷം രൂപ കൈപറ്റുകയും പിന്നിട് ലാഭ വിഹിതമോ ബിസിനസിൽ പങ്കാളിയോ ആക്കാതായപ്പോൾ പണം തിരിച്ചു ചോദിച്ചു.
എന്നാൽ 5 ലക്ഷം രൂപയുടെ വ്യാജ ചെക്ക് നൽകി വഞ്ചിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. തുടർന്നാണ് കോടതിയെ സമീപിച്ചത്. പഴയങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.