ഇ​സ്ര​യേ​ൽ-​ഹ​മാ​സ് യു​ദ്ധം റിപ്പോർട്ട് ചെയ്യുന്നതിനിടെ മരിച്ചത് 16 പ​ല​സ്തീ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ 

ഗാ​സ: ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 16 പ​ല​സ്തീ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് പ​ല​സ്തീ​ൻ പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ.ഒ​ക്‌​ടോ​ബ​ർ ഏ​ഴി​നു ഹ​മാ​സ് ഇ​സ്ര​യേ​ലി​നെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നു​ശേ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട യു​ദ്ധ​ത്തി​ൽ നി​ര​വ​ധി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റു​വെ​ന്നും പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ അ​റി​യി​ച്ചു.

അ​തേ​സ​മ​യം ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ളി​ൽ 3,785 പ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. 12,493 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി ഗാ​സ​യി​ലെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ 1,524 കു​ട്ടി​ക​ളും 1,000 സ്ത്രീ​ക​ളു​മാ​ണെ​ന്ന് മ​ന്ത്രാ​ല​യ വ​ക്താ​വ് അ​ഷ്റ​ഫ് അ​ൽ ഖു​ദ്ര പ​റ​ഞ്ഞു. ഗാ​സ​യി​ൽ 44 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യും നാ​ല് ആ​ശു​പ​ത്രി​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണെ​ന്നും 14 അ​ടി​സ്ഥാ​ന ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ​താ​യും അ​ൽ ഖു​ദ്ര പ​റ​ഞ്ഞു.

Related posts

Leave a Comment