ചോ​ദ്യം ചോ​ദി​ക്കാ​ൻ കോ​ഴ; വി​ല​കൂ​ടി​യ സ​മ്മാ​ന​ങ്ങ​ൾ മ​ഹു​വ​യ്ക്ക് ന​ൽ​കി; ദ​ർ​ശ​ൻ ഹി​രാ ന​ന്ദാ​നി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​യും അ​ദാ​നി ഗ്രൂ​പ്പി​നെ​യും സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ൽ നി​ർ​ത്തി പാ​ർ​ല​മെ​ന്‍റി​ൽ ചോ​ദ്യം ചോ​ദി​ക്കാ​ൻ കോ​ഴ വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി മ​ഹു​വ മൊ​യി​ത്ര​യ്ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​വ​ച്ച് വ്യ​വ​സാ​യി ദ​ർ​ശ​ൻ ഹി​രാ ന​ന്ദാ​നി.

മ​ഹു​വ​യു​ടെ പാ​ർ​ല​മെ​ന്‍റ് അ​ക്കൗ​ണ്ട് താ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി ഹി​രാ​ന​ന്ദാ​നി സ​മ്മ​തി​ച്ചു. ഹി​രാ ന​ന്ദാ​നി​യു​ടെ പ്ര​സ്താ​വ​ന ഉ​ദ്ദ​രി​ച്ച് വാ​ർ​ത്താ എ​ജ​ൻ​സി​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

മോ​ദി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ അ​ദാ​നി​ക്കെ​തി​രേ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചെ​ന്നും വി​ല കൂ​ടി​യ സ​മ്മാ​ന​ങ്ങ​ൾ ത​ന്നി​ൽ​നി​ന്നു മ​ഹു​വ മൊ​യി​ത്ര കൈ​പ്പ​റ്റി​യെ​ന്നും വ്യ​വ​സാ​യി പ​റ​ഞ്ഞ​താ​യും റി​പ്പോ‌​ർ​ട്ടി​ലു​ണ്ട്. എ​ന്നാ​ൽ ഹി​രാ ന​ന്ദാ​നി​യു​ടെ എ​ല്ലാ വ്യ​വ​സാ​യ​വും പൂ​ട്ടി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​റ​യി​ച്ച​താ​ണി​തെ​ന്നാ​ണ് മ​ഹു​വ മൊ​യി​ത്ര എം​പി​യു​ടെ പ്ര​തി​ക​ര​ണം.

അ​തേ​സ​മ​യം, ചോ​ദ്യ​ത്തി​ന് കോ​ഴ ആ​രോ​പ​ണ​ത്തി​ല്‍ എം​പി​ക്കെ​തി​രേ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പാ​ര്‍​ല​മെ​ന്‍റ് എ​ത്തി​ക്സ് ക​മ്മി​റ്റി മൊ​ഴി​യെ​ടു​ക്കും. പ​രാ​തി​ക്കാ​ര​നാ​യ നി​ഷി​കാ​ന്ത് ദു​ബൈ എം​പി​യോ​ട് 26 ന് ​ഹാ​ജ​രാ​കാ​ന്‍ ക​മ്മി​റ്റി നി​ര്‍​ദ്ദേ​ശി​ച്ചു.

മ​ഹു​വ​യ​ക്കെ​തി​രാ​യ തെ​ളി​വു​ക​ള്‍ സി​ബി​ഐ​ക്ക് കൈ​മാ​റി​യ അ​ഭി​ഭാ​ഷ​ക​ന്‍ ജെ​യ് ആ​ന​ന്ദി​നോ​ടും അ​ന്ന് ത​ന്നെ ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. പ​രാ​തി​ക്കാ​രു​ടെ മൊ​ഴി​യെ​ടു​ത്ത ശേ​ഷം മ​ഹു​വ​മൊ​യ​ത്ര​യെ​യും വി​ളി​ച്ചു വ​രു​ത്തും.

ഹി​രാ​ന​ന്ദാ​നി ഗ്രൂ​പ്പി​ൽ​നി​ന്ന് ര​ണ്ട് കോ​ടി​യോ​ളം രൂ​പ മ​ഹു​വ കൈ​പ്പ​റ്റി​യെ​ന്നാ​ണ് പ്ര​ധാ​ന ആ​രോ​പ​ണം.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് 75 ല​ക്ഷം രൂ​പ​യും, ഐ​ഫോ​ണ​ട​ക്കം വി​ല​യേ​റി​യ സ​മ്മാ​ന​ങ്ങ​ളും ഹി​രാ​ന​ന്ദാ​നി ഗ്രൂ​പ്പ് മ​ഹു​വ​ക്ക് ന​ൽ​കി​യെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

Related posts

Leave a Comment