നെടുമങ്ങാട്: ഭാര്യയുടെ ബന്ധുവിനെ വാട്സ് ആപ് വഴി വീഡിയോ കോൾ ചെയ്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു. നെടുമങ്ങാട് പേരുമല സ്വദേശി റിയാസ് (38) ആണ് മരിച്ചത്. സുഹൃത്തിന്റെ വാടക വീട്ടിൽ വച്ചാണ് റിയാസ് ആത്മഹത്യ ചെയ്തത്.
ഇന്നലെ വൈകിട്ട് സുഹൃത്തിന്റെ വീട്ടിൽ വരുകയും ഇരുവരും ചേർന്ന് മദ്യപിക്കുകയും ചെയ്തു. തുടർന്ന് സുഹൃത്ത് ഉറങ്ങി. രാത്രി 8 ന് റിയാസിന്റെ ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോൾ വിളിച്ചശേഷം വീടിനകത്ത് ഹാളിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു.
രാത്രിയോടെ ഉണർന്ന സുഹൃത്ത് വാർഡ് മെമ്പറെയും നാട്ടുകാരെയും വിവരം അറിയിച്ചു. ഉടൻ നെടുമങ്ങാട് പോലീസ് സ്ഥലത്ത് എത്തി.
ഫോറൻസി വിഭാഗം പരിശോധന നടത്തിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് കൊണ്ട് പോകും.
മീൻ കച്ചവടക്കാരനാണ് റിയാസ്. സംഭവത്തിൽ നെടുമങ്ങാട് പോലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിനുശേഷമേ കൂടുതൽ വ്യക്തത വരികയുള്ളുവെന്ന് പോലീസ് പറഞ്ഞു.