പ്രണയത്തിലിരിക്കുമ്പോൾ തന്റെ പങ്കാളിയുടെ താൽപര്യങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്നവരാണ് അധികവും. തങ്ങളുടെ ഇഷ്ടങ്ങളെക്കാൾ പങ്കാളിയ്ക്ക് എന്താണ് ഇഷ്ടമാകുക എന്നാണ് അവർ നോക്കുന്നത്. എന്നാൽ ഇഷ്ടങ്ങളും താൽപര്യങ്ങളുമൊക്കെ പങ്ക് വെച്ചയാൾ പിരിഞ്ഞ് പോകുമ്പോഴാണ് പലരും ചെയ്ത കാര്യങ്ങളെ കുറിച്ചോർത്ത് വിഷമിക്കുന്നത്.
ഇത്തരത്തിൽ ചൈനയിൽ നിന്നുള്ള ഒരു മോഡൽ തനിയ്ക്കുണ്ടായ ഒരു ദുരനുഭവം പങ്ക് വെച്ചിരിക്കുകയാണ്. സെങ് എന്ന യുവതി മോഡലിംഗ് രംഗത്തുള്ള ഒരാളായതുകൊണ്ട് തന്നെ അവർക്ക് അമിതമായ ശരീരഭാരം ഇല്ലായിരുന്നു. എന്നാൽ തന്റെ കാമുകനാകട്ടെ തടിച്ചിരിക്കുന്ന സ്ത്രീകളെയാണ് ഇഷ്ടവും. സെങ് തടിവെച്ചാൽ താൻ കല്ല്യാണം കഴിക്കാൻ തയാറാണെന്നും അയാൾ പറഞ്ഞു.
ഇത് കേട്ടതിന് തൊട്ടുപിന്നാലെ യുവതി ഒറ്റമാസംകൊണ്ട് കൂട്ടിയത് 35കിലോയാണ്. എന്നാൽ ട്വിസ്റ്റ് ഇനിയാണ്. കാരണം ശരീര ഭാരം കൂട്ടിയതാർക്ക് വേണ്ടിയാണോ അയാൾ അവളെ ഉപേക്ഷിച്ച് പോയി. പ്രശ്നങ്ങൾ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല അമിത ഭാരം ആയതിനാൽ മോഡലിംഗ് രംഗത്ത് തുടരാൻ കഴിയാത്തതിനാൽ സെങിന് ജോലി നഷ്ടമായ്. ആരോഗ്യപ്രശ്നങ്ങളും അവളെ അലട്ടാൻ തുടങ്ങി.
എന്നാൽ സെങ് തന്റെ ഭാരം കൂടിയതിന് ശേഷമുള്ള ചിത്രങ്ങളൊന്നും സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിട്ടില്ല. പകരം തന്റെ കാമുകന് ചിത്രങ്ങൾ അയച്ചുനൽകിയതിന്റെ സ്ക്രീൻ ഷോട്ടാണ് നൽകിയിരിക്കുന്നത്. പിരിയുന്നതിൽ തനിക്ക് വിഷമമില്ലെന്നും തെറ്റായ വാഗ്ദാനങ്ങൾ എന്തിനാണ് നൽകുന്നതുമെന്നാണ് യുവതി ചോദിക്കുന്നത്.