ബംഗളൂരുവിൽ പാകിസ്താനും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം കാണുന്നതിനിടെ പാകിസ്താന് സിന്ദാബാദ് വിളിച്ച യുവാവിനെ തടഞ്ഞ് പൊലിസ് ഉദ്യോഗസ്ഥന്.ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് സംഭവം.
താൻ പാക്കിസ്താനി ആണെന്നും തന്റെ രാജ്യം കളിക്കാനിറങ്ങുമ്പോൾ രാജ്യത്തെയാണ് താൻ അനുകൂലിക്കുന്നത്. അതുകൊണ്ടാണ് അവർക്ക ജയ് വിളിക്കുന്നതെന്ന് പറഞ്ഞു. എന്നാൽ ഇവിടെ അങ്ങനെ വിളിക്കാൻ കഴിയില്ലെന്നായിരുന്നു പൊലീസുകാരന്റെ മറുപടി.
‘ഭാരത് മാതാ കീ ജയ് വിളിക്കുന്നില്ലേ പിന്നെ എന്തുകൊണ്ട് പാകിസ്താൻ സിന്ദാബാദ് എന്ന് വിളിച്ചൂടാ? അത് നല്ലതും ഇത് ചീത്തതുമാണോ. ഞാൻ പാകിസ്താനിൽ നിന്നാണ് വരുന്നത്’, എന്ന് യുവാവ് പറയുന്നുണ്ട്.
പാകിസ്താന് താരം മുഹമ്മദ് റിസ്വാന് ഔട്ടായി ഡ്രസ്സിങ് റൂമിലേക്ക് നടക്കുന്നതിനിടെ അദ്ദേഹത്തിനു നേരെ കാണികള്‍ ജയ് ശ്രീറാം മുഴക്കിയത് ചർച്ച ആയതിനു പിന്നാലെയാണ് ഈ വീഡിയോ പുറത്തിറങ്ങിയത്.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.