ഭര്‍ത്താവ് തല്ലിയെന്നു പറഞ്ഞ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്കുന്ന സ്ത്രീകള്‍ ഏറെയാണ്. എന്നാല്‍ ഭാര്യയില്‍നിന്നു രക്ഷപ്പെടാന്‍ പോലീസ് സ്‌റ്റേഷനില്‍ അഭയം തേടുന്ന പുരുഷകേസരികള്‍ ഏറെയില്ല. എന്നാല്‍ ബംഗളൂരുവിലെ ഇമ്രാന്‍ എന്ന മധ്യവയസ്കന്‍ ഭാര്യയ്‌ക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. കെ.ജി. ഹള്ളി പോലീസ് സ്‌റ്റേഷനിലാണ് നാടകീയ സംഭവങ്ങള്‍.
യസ്മിന്‍ ബാനു എന്ന 38 കാരിക്കെതിരേയാണ് ഭര്‍ത്താവായ ഇമ്രാന്‍ രംഗത്തെത്തിയത്. യാസ്മിന്‍ പരപുരുഷ ബന്ധം പതിവാക്കിയിരിക്കുകയാണെന്നു പരാതിയില്‍ പറയുന്നു. കല്യാണം കഴിച്ച് തന്നെ വഞ്ചിക്കുകയായിരുന്നു യാസ്മിന്‍. തന്നെ ഇവര്‍ നന്നായി ഉപദ്രവിക്കാറുണ്ടായിരുന്നു. ഭാര്യ ദുര്‍മാര്‍ഗിയാണെന്നും വഞ്ചനാകുറ്റത്തിന് കേസ് എടുക്കണെമന്നും ഇമ്രാന്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ഭാര്യക്ക് തന്നെക്കൂടാതെ ഏഴു ഭര്‍ത്താക്കന്‍മാരുണ്ടെന്ന വെളിപ്പെടുത്തലും നടത്തി. പോലീസുകാര്‍ ഇതു വിശ്വസിച്ചില്ലെങ്കിലും തൊട്ടുപിന്നാലെ രണ്ടു യുവാക്കളെത്തി. യാസ്മിന്‍ ഭാര്യയാണെന്നായിരുന്നു ഇവരും പറഞ്ഞത്.
വന്‍ തുക ചോദിച്ചിട്ട് കൊടുത്തില്ലെന്ന് പറഞ്ഞാണ് തന്നെ യസ്മീന്‍ ഉപേക്ഷിച്ചതെന്നാണ് റിയല്‍ എസ്‌റ്റേറ്റ് ഏജന്റായ അഫ്‌സലിന്റെ പരാതി. വഞ്ചിച്ചെന്ന ആരോപണം കൂടിയതോടെ ഭര്‍ത്താക്കന്മാരുടെ പരാതികള്‍ കേട്ട പോലീസ് യാസ്മിനെ കസ്റ്റഡിയിലെടുക്കാനെത്തിയെങ്കിലും അവര്‍ വിദഗ്ധമായി മുങ്ങി.