ബെയ്ജിംഗ്: ചൈനയുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കാനുള്ള നീക്കവുമായി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം.
ബെല്‍റ്റ് ആന്‍ഡ് റോഡ് എന്ന ചൈനയുടെ സ്വപ്ന പദ്ധതിക്ക് താലിബാന് പൂര്‍ണമായ സഹകരണം വാഗ്ദാനം ചെയ്യുന്നുവെന്ന് അഫ്ഗാന് വ്യവസായമന്ത്രി നൂറുദ്ദീന്‍ അസീസി അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
മറ്റു രാജ്യങ്ങള്‍ താലിബാനെ അംഗീകരിക്കാത്ത സാഹചര്യം നിലനിന്നിട്ടും പൂര്‍ണ പിന്തുണ നല്‍കാനാണ് ചൈനയുടെ നീക്കം.
സെപ്റ്റംബറില്‍ കാബൂളിലേക്ക് ചൈന അംബാസിഡറെ അയച്ചിരുന്നു. ഇപ്പോള്‍ നിലനില്‍ക്കുന്ന സാങ്കേതിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ചൈന-പാക്കിസ്ഥാന് സാമ്പത്തിക ഇടനാഴി, ബെല്‍റ്റ് റോഡ് പദ്ധതി എന്നിവയില്‍ അഫ്ഗാനെ ഭാഗമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അസീസി വ്യക്തമാക്കി.