നേട്ടങ്ങളും കോട്ടങ്ങളും പഠിക്കാൻ പരീക്ഷണം;  വ​ന​സം​ര​ക്ഷ​ണ ജീ​വ​ന​ക്കാ​ർ​ക്ക് ഇ​നി മു​ത​ൽ മൂ​ന്നു ദി​വ​സം വി​ശ്ര​മിക്കാം

കോ​ഴി​ക്കോ​ട്: തു​ട​ർ​ച്ച​യാ​യി ജോ​ലി ചെ​യ്യു​ന്ന വ​നം​വ​കു​പ്പി​ലെ വ​ന​സം​ര​ക്ഷ​ണ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കു ജോ​ലി​ക്ക് ആ​നു​പാ​തി​ക​മാ​യി ഇ​നി മു​ത​ൽ വി​ശ്ര​മി​ക്കാം. ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളു​ടെ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ ഈ ​വി​ഷ​യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

24 മ​ണി​ക്കൂ​റും ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ/​സെ​ക്ഷ​ൻ ആ​സ്ഥാ​ന​ത്ത് താ​മ​സി​ച്ചു​കൊ​ണ്ട് തു​ട​ർ​ച്ച​യാ​യി ആ​റു​ദി​വ​സം വ​രെ ജോ​ലി നോ​ക്കു​ന്ന വ​ന​സം​ര​ക്ഷ​ണ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കാ​ണ് തൊ​ട്ട​ടു​ത്ത മൂ​ന്നു ദി​വ​സം അവധി ല​ഭി​ക്കു​ക.

ആ​റു​മാ​സ​ത്തേ​ക്ക് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​ണു ​നട​പ​ടി.അ​തി​നു ശേ​ഷം നേ​ട്ട​ങ്ങ​ളും കോ​ട്ട​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്ത് തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കും.

വ​നം​വ​കു​പ്പി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ൽ ജീ​വ​ന​ക്കാ​ർ​ക്കു മ​തി​യാ​യ വി​ശ്ര​മം ല​ഭി​ക്കു​ന്നി​ല്ല. കു​ടും​ബ​പ​ര​വും വ്യ​ക്തി​പ​ര​വു​മാ​യ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ വ​നം​വ​കു​പ്പ് മേ​ധാ​വി​യെ നേ​രി​ൽക്കണ്ടു ധ​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment