ഇസ്രായേലിനേയും യുക്രൈനേയും പിന്തുണയ്ക്കാതിരുന്നാൽ നമ്മുടെ സുരക്ഷയെ ബാധിക്കും; ജോ ബൈഡൻ

അടിയന്തര ധനസഹായമായി യുഎസിന് 100 ബില്യൺ ഡോളർ അനുവദിക്കണമെന്ന് കോൺഗ്രസിനോട് അഭ്യർത്ഥിച്ച് പ്രസിഡന്‍റ് ജോ ബൈഡൻ.

‘അമേരിക്കൻ നേതൃത്വമാണ് ലോകത്തെ തന്നെ ഒന്നിച്ച് നിർത്തുന്നത്.എന്നാൽ നമ്മുടെ സഖ്യങ്ങളാണ് നമ്മെ സുരക്ഷിതരാക്കുന്നത്.

മറ്റ് രാജ്യങ്ങളുമായി നമ്മൾ സഖ്യം തുടരുന്നതിന് കാരണം നമ്മുടെ മൂല്യങ്ങളാണ്. ഇസ്രായേലിനേയും യുക്രൈനേയും പിന്തുണയ്ക്കാതിരുന്നാൽ അത് നമ്മുടെ സുരക്ഷയെ തന്നെ ബാധിക്കുമെന്ന്’, ബൈഡൻ പറഞ്ഞു.

യുക്രെയ്ൻ, ഇസ്രയേൽ, തായ്‌വാൻ എന്നീ സഖ്യകക്ഷികളെ പിന്തുണയ്ക്കുന്നതിന് വേണ്ടി കൂടിയാണ് സഹായം എന്ന് അദ്ദേഹം പറഞ്ഞു.


Related posts

Leave a Comment