ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെതിരെ വിവാദ പരാമർശവുമായി സിപിഎം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്. ഡീന്‍ കുര്യാക്കോസ് പാഴ് ജൻമം ആണെന്നാണ് സി.വി വര്‍ഗീസിന്റെ വിമർശനം.
ഡീൻ കുര്യാക്കോസ് ബാഹുബലിയിലെ പ്രഭാസ് ആകാൻ ശ്രമിക്കുന്നു . പന വളച്ചുകെട്ടി ഹീറോ ആകാൻ പറ്റാത്ത സാഹചര്യത്തിൽ ചെറുതോണിയുടെ പാലം വളച്ചു കെട്ടി നിർവൃതി കൊള്ളുന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പി.ജെ ജോസഫിന്റെ തൊടുപുഴ മണ്ഡലവും എൽഡിഎഫ് തിരിച്ചുപിടിക്കുമെന്നും സി.വി വർഗീസ് വ്യക്തമാക്കി.
ഇതിനു മുൻപും ഡീന്‍ കുര്യാക്കോസിനെതിരെ വിമർശനവുമായി സി.വി വര്‍ഗീസ് രംഗത്തെത്തിയിരുന്നു. ഡീൻ കുര്യാക്കോസ് കുരുടനാണെന്നാണെന്നും തേരാപാരാ നടക്കുന്നതല്ലാതെ ഇടുക്കിക്ക് ഒരു റോഡിന്റെ പ്രയോജനം പോലും ഇദ്ദേഹത്തെ കൊണ്ടില്ല.
വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഡീൻ കുര്യാക്കോസിനെ ഉടുത്ത മുണ്ടില്ലാതെ ഇടുക്കിയിൽ നിന്ന് തിരിച്ചയക്കുമെന്നും സി.വി വർഗീസ് നേരത്തെ പറഞ്ഞിരുന്നു.