ഭക്ഷണം കഴിച്ചതിന് ശേഷം പണം നൽകാനില്ലാത്തതിലാൽ കഴിച്ച പാത്രത്തിൽ പാറ്റയെ ഇട്ട് പ്രശ്നമുണ്ടാക്കുന്നത് നമ്മൾ സിനിമയിൽ കണ്ടിട്ടുണ്ട്. അത്തരത്തിലൊരു തട്ടിപ്പ് നടത്തിയിരിക്കുകയാണ് ലിത്വാനിയൻ വംശജനായ ഐഡാmസ്. ഇയാൾ സ്പെയിനിലെ 20 ഓളം റെസ്റ്റോറന്റുകളിൽ ആണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
പല തട്ടിപ്പുകൾ കാണിച്ച് ഇവിടുന്നൊക്കെ ഇയാൾ രക്ഷപ്പെട്ടെങ്കിലും ഒടുവിൽ പണി കിട്ടി. തുടർച്ചയായ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനാൽ ഇയാളുടെ ചിത്രം റെസ്റ്റോറന്റുകളിൽ പതിപ്പിച്ച് വച്ചു. എന്നാൽ റഷ്യൻ സാലഡ് കഴിക്കുമ്പോൾ വൈറ്റ് ലേബൽ വിസ്കി കുടിക്കുന്ന ശീലം ഐഡാസിന് ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇങ്ങനെ അയാൾ ആവശ്യത്തിനുള്ളവ ഒരു റെസ്റ്റോറന്റിൽ കഴിച്ചതിന് ശേഷം ബോധം കെട്ട് തറയിൽ വീണു. ഇനി ഇത്തരത്തിൽ ആർക്കും പണി കിട്ടാണ്ടിരിക്കാൻ ഇയാളുടെ ഫോട്ടോ അവർ എല്ലാ റെസ്റ്റോറന്റുകളിലേക്കും അയച്ചു. ഇയാളാകട്ടെ അവശത അഭിനയിച്ച് റെസ്റ്റോറന്റിന് പുറത്തേക്ക് പോകുകയും ചെയ്തു. എന്നാൽ ജീവനക്കാർ അയാളെ തടഞ്ഞ് നിർത്തി. പണം താമസിക്കുന്ന ഹോട്ടൽ മുറിയിലാണെന്നും എടുത്തിട്ട് വരാമെന്നും അയാൾ പറഞ്ഞു. പക്ഷേ ഹോട്ടൽ ജീവനക്കാർ ഇത് സമ്മതിച്ചില്ല. പിന്നാലെ ഹൃദയാഘാതം അഭിനയിച്ച് അയാൾ നിലത്ത് വീണു.
തുടർന്ന് ജീവനക്കാർ പോലീസിൽ വിവരമറിയിച്ചു. പോലീസ് ആംബുലൻസുമായ് സ്ഥലത്തെത്തി. എന്നാൽ ഇയാൾക്ക് കുഴപ്പമൊന്നും ഇല്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ശേക്ഷം പോലീസ് ഇയാളെ വിലങ്ങ് വച്ച് കൊണ്ടുപോവുകയായിരുന്നു.
re