വ്യവസായി പരാഗ് ദേശായി അന്തരിച്ചു. തെരുവ് നായ ആക്രമണത്തില്‍ പരുക്കേറ്റ് ചികിസ്തയിൽ കഴിയവെയാണ് അന്ത്യം. വാഗ് ബക്രി ടീ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറാണ് പരാഗ് ദേശായി. 49 വയസായിരുന്നു.
ഒക്ടോബര്‍ 15നാണ് പരാഗിനു തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായത്. പ്രഭാത സവാരിക്കിടെ വീടിനു പുറത്തുവെച്ചാണ് പരാഗ് ദേശായി തെരുവ് നായ്ക്കളുടെ ആക്രമണം നേരിട്ടത്.
നായ്ക്കളെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ പരാഗിനു ഗുരുതര പരുക്കേറ്റു. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ മസ്തിഷ്ക രക്തസ്രാവത്തെ തുടര്‍ന്ന് ഞായറാഴ്ചാണ് മരണം സംഭവിച്ചത്.