ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേലിന്റെ ചില നടപടികൾ ഇസ്രായേലിനുള്ള അന്താരാഷ്ട്ര പിന്തുണ ദുർബലപ്പെടുത്തുമെന്ന് അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക് ഒബാമ.
ഭക്ഷണവും വെള്ളവും നിഷേധിച്ചുള്ള ഇസ്രയേലിന്റെ സമ്പൂര്‍ണ ഗാസ ഉപരോധം ഇസ്രയേലിന് തന്നെ തിരിച്ചടിയാകുമെന്ന് ഒബാമ പറഞ്ഞു.
ഇങ്ങനെ ചെയ്യുന്നത് മൂലം പലസ്ഥീന് ഇസ്രയലിനോടുള്ള വെെരാഗ്യം തലമുറകളോളം നിലനിൽക്കുമെന്നും ഇസ്രയേലിന് ശത്രുക്കൾ ഉണ്ടാകാനും വഴി ഒരുക്കും. ഇരു രാജ്യങ്ങലും തമ്മിലുള്ള ശത്രുത ഇതു മൂലം വർധിക്കുമെന്നും സമാധാനം പുനസ്ഥാപിക്കാൻ കാലങ്ങൾ എടുക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഈ മേഖലയില്‍ സമാധാനം തിരികെ കൊണ്ടുവരാനുള്ള ദീര്‍ഘകാല ശ്രമങ്ങള്‍ വ്യതിചലിക്കാനും ഇത് കാരണമാകുമെന്നും ഒബാമ ചൂണ്ടികാട്ടി.
ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ ഒബാമ വിലപിക്കുകയും ഇസ്രായേലിന്റെ സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ പിന്തുണക്കുകയും ചെയ്തു.
അതേസമയം സാധാരണക്കാർക്ക് യുദ്ധം വരുത്തുന്ന അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി.
എന്നാൽ ആയിരത്തിൽ പരം ഇസ്രായേലികളെ കൊന്നൊടുക്കിയ ഹമാസിന്റെ ക്രൂരതക്കെതിരെ പ്രതികരിക്കാൻ ഇസ്രായേലിന് അവകാശമുണ്ടെന്ന് ഒബാമ പറഞ്ഞിരുന്നു.
പക്ഷേ ഗാസയിലേക്കുള്ള ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവക്ക് വിലങ്ങു തടിയാകുന്ന ഇസ്രായേലിന്റെ നീക്കം ഇസ്രയേലിന് തന്നെ തിരിച്ചടിയാകുമെന്നും ഒബാമ പറഞ്ഞു.