എനിക്ക് അവാർഡുകൾ കിട്ടിയ കഥയൊക്കെ അറിയാമല്ലോ. എനിക്ക് മൂന്നു കുഞ്ഞുങ്ങളാണ്. ആദ്യത്തെ ആള് ജനിച്ചപ്പോഴാണ് എനിക്ക് ആദ്യത്തെ സംസ്ഥാന അവാർഡ് ലഭിച്ചത്. കാശിനാഥൻ എന്നാണ് പേര്. പിന്നാലെ രണ്ടാമത്തെ മകൻ ജനിച്ചു.
വാസുദേവ്. ആള് ജനിച്ചപ്പോൾ രണ്ടാമത്തെ അവാർഡും കിട്ടി. അപ്പോൾ ഞാൻ കരുതി ഈ പരിപാടി കൊള്ളാല്ലോയെന്ന്.
താൻ പാതി ദൈവം പാതി എന്നാണല്ലോ. മൂന്നാമത് ഒരു പെൺകുഞ്ഞ് വേണം എന്നാണ് ആഗ്രഹിച്ചത്. പെൺകുട്ടി ജനിച്ചു , ഹൃദ്യ. ആള് ജനിച്ചപ്പോൾ എനിക്ക് സംസ്ഥാന അവാർഡും ദേശീയ അവാർഡും കിട്ടി.
ഇനിയുള്ളത് ഓസ്കറാണ്. അത് കിട്ടുമെങ്കിൽ നാലാമത്തെ കുഞ്ഞിനും ഞാൻ റെഡിയാണ്. നിങ്ങൾ എല്ലാവരും പ്രാർഥിക്കണം. സഹകരണം വേണ്ട.
ഞാൻ ഈ കഥ ഇവിടെ പറയുമെന്ന് പറഞ്ഞപ്പോൾ എന്റെ ഭാര്യ എന്നോട്ടു ചോദിച്ചത് നാണമില്ലേ എന്നാണ്. മൂന്ന് അവാർഡും എന്റെയും കൂടി മിടുക്ക് കൊണ്ടാണ് എന്നാണ് അവൾ പറഞ്ഞത്. ഇനിയൊരു കാര്യം ചെയ്യു, നല്ലോണം അധ്വാനിച്ച് അഭിനയിച്ച് അവാർഡ് വാങ്ങാനാണ് അവൾ പറയുന്നത്. – സുരാജ് വെഞ്ഞാറമൂട്