എന്റെ ജീവിതത്തിൽ ഞാൻ സ്വപ്നം കണ്ട ചില കാര്യങ്ങൾ ഉണ്ട്. ആ സ്വപ്നത്തിലേക്കാണ് ഞാൻ പോകാൻ ആഗ്രഹിക്കുന്നത്. അല്ലാതെ ബാക്കിയുള്ളവരുടെ സമ്മർദ്ദം കാരണം എന്റെ ജീവിതമോ സ്വപ്നങ്ങളോ ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
എനിക്ക് അറിയാം ഞാൻ നോ പറഞ്ഞാൽ എന്തൊക്കെ അഭിമുഖീകരിക്കേണ്ടി വരുമെന്ന്. എന്നാൽ അത് കഴിഞ്ഞാൽ ഞാൻ എനിക്ക് ഇഷ്ടമുള്ള ജീവിതമാണ് ജീവിക്കാൻ പോകുന്നത്.
അതോണ്ട് എല്ലാ പെൺകുട്ടികളോടും പറയാനുള്ളത് നിങ്ങളുടെ ജീവിതമാണ്. അത് നിങ്ങൾ ചിന്തിച്ച് തീരുമാനമെടുക്കുക.
ജീവിതത്തിൽ എന്റെ മാതാപിതാക്കൾ ഇതുവരെ എനിക്ക് മേൽ സമ്മർദ്ദം ചെലുത്തിയിട്ടില്ല. എന്നാലും ജീവിതത്തിൽ ഞാൻ തനിച്ചായി പോകുമോയെന്ന ഭയം അവർക്കുണ്ട്.
എന്റെ കുഞ്ഞിനെ കണ്ടിട്ട് മരിക്കണമെന്നൊക്കെ അവർ പറയാറുണ്ട്. പക്ഷേ ആരെങ്കിലും ഉണ്ടെങ്കിലേ എനിക്ക് മുന്നോട്ട് ജീവിക്കാൻ കഴിയുള്ളൂവെന്നുണ്ടോയെന്നാണ് ഞാൻ ചോദിക്കാറുള്ളത്. -ദിൽഷ