ഏ​ഷ്യ​ൻ പാ​രാ​ഗെ​യിം​സിൽ കു​തി​പ്പ് തു​ട​ർ​ന്ന് ഇ​ന്ത്യ; ര​ണ്ടാം​ദി​നം ര​ണ്ടു സ്വ​ർ​ണം

ഹാം​ഗ്ഝൗ: ഏ​ഷ്യ​ൻ പാ​രാ​ഗെ​യിം​സി​ൽ ഇ​ന്ത്യ​ൻ മെ​ഡ​ൽ‌​ക്കു​തി​പ്പ് തു​ട​രു​ന്നു. ര​ണ്ടാം​ദി​ന​മാ​യ ഇ​ന്ന് ര​ണ്ട് സ്വ​ർ​ണ​വും ര​ണ്ട് വെ​ള്ളി​യും മൂ​ന്ന് വെ​ങ്ക​ല​വും നേ​ടി.

ക​നോ​യിം​ഗി​ൽ പ്രാ​ചി യാ​ദ​വും 400 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ ദീ​പ്തി ജീ​വ​ൻ​ജി​യു​മാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. തി​ങ്ക​ളാ​ഴ്ച കാ​നോ വി​എ​ൽ2 വി​ഭാ​ഗ​ത്തി​ൽ വെ​ള്ളി നേ​ടി​യ പ്രാ​ചി, ചൊ​വ്വാ​ഴ്ച കെ​എ​ൽ2 ഇ​ന​ത്തി​ലാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്.

വ​നി​ത​ക​ളു​ടെ 400 മീ​റ്റ​ർ ടി20 ​വി​ഭാ​ഗ​ത്തി​ൽ 56.69 സെ​ക്ക​ൻ​ഡി​ൽ ഏ​ഷ്യ​ൻ റി​ക്കാ​ർ​ഡോ​ടെ​യാ​ണ് ദീ​പ്തി ജീ​വ​ൻ​ജി സ്വ​ർ​ണം നേ​ടി​യ​ത്.

പു​രു​ഷ​ന്മാ​രു​ടെ 400 മീ​റ്റ​ർ ടി64 ​വി​ഭാ​ഗ​ത്തി​ൽ അ​ജ​യ് കു​മാ​റും വ​നി​ത​ക​ളു​ടെ 100 മീ​റ്റ​ർ ടി12 ​വി​ഭാ​ഗ​ത്തി​ൽ സി​മ്രാ​ൻ ശ​ർ​മ​യും വെ​ള്ളി മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി.

പു​രു​ഷ​ന്മാ​രു​ടെ ക​നോ​യിം​ഗ് കെ​എ​ൽ3 വി​ഭാ​ഗ​ത്തി​ൽ പ്രാ​ചി​യു​ടെ ഭ​ർ​ത്താ​വ് കൂ​ടി​യാ​യ മ​നീ​ഷ് കൗ​ര​വും പു​രു​ഷ​ന്മാ​രു​ടെ ക​നോ​യിം​ഗ് വി​എ​ൽ2 വി​ഭാ​ഗ​ത്തി​ൽ ഗ​ജേ​ന്ദ്ര സിം​ഗും വ​നി​ത​ക​ളു​ടെ ക്ല​ബ് ത്രോ ​എ​ഫ്32/51 വി​ഭാ​ഗ​ത്തി​ൽ എ​ക്ത ഭ​യാ​നും വെ​ങ്ക​ലം നേ​ടി.

ഇ​തോ​ടെ ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ നേ​ട്ടം 24 ആ​യി ഉ​യ​ർ​ന്നു. എ​ട്ട് സ്വ​ർ​ണം, എ​ട്ട് വെ​ള്ളി, എ​ട്ട് വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ​യാ​ണ് മെ​ഡ​ൽ പ​ട്ടി​ക.

പാ​രാ​ഗെ​യിം​സി​ലെ ആ​ദ്യ​ദി​നം ആ​റ് സ്വ​ർ​ണ​മ​ട​ക്കം 17 മെ​ഡ​ലു​ക​ളാ​ണ് ഇ​ന്ത്യ നേ​ടി​യ​ത്.

Related posts

Leave a Comment