ഇസ്രായേൽ-ഗാസ യുദ്ധത്തെക്കുറിച്ചുള്ള ആദ്യത്തെ തുറന്ന സംവാദം നടത്തി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ. യുദ്ധം ആരംഭിച്ച ശേഷമുള്ള ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗണ്‍സില്‍ നടത്തിയ ആദ്യ തുറന്ന സംവാദമാണിത്.
ഗാസയിലെ വെടിനിര്‍ത്തല്‍ നിര്‍ദേശം അമേരിക്ക തള്ളി. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്ന നീക്കം ഹമാസിനെ കൂടുതൽ സഹായിക്കുമെന്നാണ് യുഎസ് നിലപാട്.
അങ്ങനെ സംഭവിച്ചാൽ ഇസ്രായേലിനെതിരെയുള്ള ഹമാസിന്റെ ആക്രമണത്തെ കൂടുതൽ ശക്തമാക്കാൻ ഇത് സഹായിക്കുമെന്നും ഇസ്രയേലിന് നേരെയുള്ള ആക്രമണം വീണ്ടും കൂടാന്‍ വഴിയൊരുക്കുമെന്നും യുഎസ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു.
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിനെതിരെ ഇസ്രയേല്‍ വിമർശിച്ചു. സ്ത്രീകളെയും കുഞ്ഞുങ്ങളെയും വൃദ്ധരെയും കൂട്ടക്കൊല നടത്തുന്നതിനെതിരെ ഒരക്ഷരം പോലും ശബ്ദിക്കാൻ തയാറാകാത്ത യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് യുഎന്നിനെ നയിക്കാന്‍ യോഗ്യനല്ല ഉടൻ രാജി വെക്കണമെന്നാണ് ഇസ്രായേലിന്റെ ആവിശ്യം.
ഇസ്രായേൽ പൗരന്മാർക്കും യഹൂദ ജനതയ്ക്കുമെതിരെ ചെയ്ത ഏറ്റവും ഭീകരമായ അതിക്രമങ്ങളിൽ അനുകമ്പ കാണിക്കുന്നവരോട് സംസാരിക്കുന്നതിൽ ന്യായീകരണമോ അർത്ഥമോ ഇല്ലെന്നും ഇസ്രായേൽ കുറ്റപ്പെടുത്തി.