സിനിമ കണ്ട് കമന്റ് ചെയ്യുന്ന ആളോ, ഈ ഡ്രസ് നന്നായിട്ടുണ്ട് എന്നോ പറയുന്ന ആളോ അല്ല ഭർത്താവ്. അതൊക്കെ എനിക്കിഷ്ടമാണ്. ഇതിലൊരു രസമുണ്ട്.
ഞാന്‍ അറിയുന്നവരൊക്കെ നല്ല രസമുണ്ട് കാണാന്‍ എന്നൊക്കെ പറയുന്നവരാണ്. അതൊക്കെ കുറേ കേട്ടിട്ടുള്ളതാണ്. അതുകൊണ്ടാണ്.
പിന്നെ ഗുഡ് നൈറ്റ് ഐ ലൗ യു എന്ന് പറഞ്ഞാല്‍ ഗുഡ് നൈറ്റ് എന്ന് മാത്രമാകും പറയുക. ഐ ലൗ യു എന്ന് പറഞ്ഞാല്‍ മൂളല്‍ ആകും മറുപടി.
ഇതിലെവിടെയാണ് ഐ ലൗ യു എന്ന് ഞാന്‍ ചോദിക്കും. പക്ഷെ ഞാന്‍ ഇവിടേക്ക് വന്നിട്ട് ഒരു മാസമായി. പെട്ടെന്ന് നോക്കുമ്പോള്‍ ഐ ലൗ യു എന്നൊക്കെ മെസേജ് കാണാം.
അപ്പോള്‍ മനസിലാകും എന്നെ ശരിക്കും മിസ് ചെയ്യുന്നുണ്ട് എന്ന്. അതിലൊരു രസമുണ്ടെന്നാണ് ഷംന കാസിം പറയുന്നത്.
ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്. മലയാളത്തിനു പുറമെ അന്യഭാഷാ ചിത്രങ്ങളിലും തിളങ്ങിയ താരമാണ് ഷംനാ കാസിം.
കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004ൽ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച താരം നിരവധി ചിത്രങ്ങളിലൂടെ തമിഴിലും ശ്രദ്ധേയായി.