തിരുവനന്തപുരം: സ്വകാര്യ ബസുകളിൽ കാമറ സ്ഥാപിക്കാനുള്ള സമയപരിധി ഇനിയും നീട്ടി നൽകില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. പത്ത് മാസക്കാലത്തോളം സമയം നീട്ടി നൽകി.
സ്വകാര്യ ബസ് ഉടമകളുടെ സമ്മർദ്ദങ്ങൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കില്ലെന്നും മന്ത്രി പറഞ്ഞു.
ചാർജ് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ നടപ്പിലാക്കി.
സ്വകാര്യ ബസ് ജീവനക്കാർക്ക് നിരവധി ആനുകൂല്യങ്ങൾ സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാർ കൊണ്ട് വന്ന നിയമം സംസ്ഥാനത്ത് നടപ്പിലാക്കേണ്ടതുണ്ട്.
നിലവിലുള്ള നിയമം അശാസ്ത്രീയമാണെന്ന് ബസ് ഉടമകൾക്ക് പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാമായിരുന്നല്ലോയെന്നും അദ്ദേഹം ചോദിച്ചു.