രണ്ടുമുഖവും രണ്ടു വായയുമായി ഒരു പശുക്കുട്ടി! നാട്ടില്‍ ഇപ്പോള്‍ ഇവളാണ് താരം, ലക്കിയുടെ വിശേഷങ്ങള്‍ അറിയാം

lucky-tശരിക്കും ഇരുമുഖി എന്ന പേരായിരിക്കും അമേരിക്കയിലെ കെന്റക്കിയില്‍ ജനിച്ച ഈ പശുക്കുട്ടിയ്ക്ക് ചേരുക. കാരണം ജനിച്ചതു തന്നെ രണ്ടു മുഖത്തോടു കൂടിയാണെങ്കില്‍ വേറെ എന്തു പേരാണിടുക. കെന്റക്കിയിലെ കാംബെല്‍സ് വില്ലയില്‍ സ്റ്റാന്‍ മക് ക്യുബിന്‍ എന്നയാളുടെ ഫാമിലാണ് ഈ അപൂര്‍വ ജന്മം പിറവിയെടുത്തത്. സാധാരണയായി ഇത്തരം വിചിത്രരൂപികള്‍ ജനിച്ച് അധികംകഴിയുംമുമ്പേ മരിച്ചുപോവുകയാണ് പതിവ്. എന്നാല്‍ ഇവള്‍ പൂര്‍ണ ആരോഗ്യവതിയാണ്.

രണ്ടു  തലകളിലായി രണ്ടു മൂക്കും രണ്ടു വായുമുള്ള പശുക്കുട്ടിയ്ക്ക് നാലുകണ്ണുകളും സ്വന്തമായുണ്ട്. ഇതിനെ ആദ്യം കാണുമ്പോള്‍ ഇരട്ടകളാണെന്നാണ് താന്‍ വിചാരിച്ചതെന്നും എന്നാല്‍ പിന്നീട് സൂക്ഷിച്ചു നോക്കിയപ്പോഴാണ് കാര്യം മനസിലായതെന്നും ഉടമയായ സ്റ്റാന്‍ പറയുന്നു.നാലുകണ്ണുകളുണ്ടെങ്കിലും രണ്ടു മുഖങ്ങളും ഒട്ടിനില്‍ക്കുന്ന ഭാഗത്തുള്ള കണ്ണുകള്‍ അപൂര്‍ണമാണ്. ആയതിനാല്‍തന്നെ ഇവയ്ക്ക് കാഴ്ചയുമില്ല.

പശുക്കുട്ടി നടക്കുമെങ്കിലും ഒരു വൃത്തത്തിലെന്നതുപോലെയാണ് യാത്ര അവസാനിക്കുകയെന്നും ഇടയ്ക്ക് വീഴാറുണ്ടെന്നും സ്റ്റാന്‍ പറയുന്നു. ജനിതക വ്യതിയാനം സംഭവിച്ച് ജനിക്കുന്ന പശുക്കുട്ടികള്‍ ജനിച്ച് അധികംകഴിയും മുമ്പേ മരിക്കുകയാണ് പതിവെങ്കിലും നന്നായി ആഹാരം കഴിക്കുന്നതാണ് ഈ പശുക്കുട്ടിയുടെ ആരോഗ്യത്തിന്റെ രഹസ്യമെന്നും സ്റ്റാനിന്റെ വീട്ടുകാര്‍ പറയുന്നു. സ്റ്റാനിന്റെ ഭാര്യ ബ്രാന്‍ഡിയും അഞ്ചുവയസുകാരിയായ മകള്‍ കെന്‍ലിയും ചേര്‍ന്ന് പശുക്കുട്ടിക്ക് ഒരു പേരുമിട്ടു. “ലക്കി”. ഭാഗ്യത്തിന്റെ അകമ്പടിയോടെ ജീവിക്കുന്ന ഇവള്‍ക്ക് ഇതിലും നല്ല ഏതു പേരു നല്‍കാന്‍ അല്ലേ…

Related posts