സ്‌​ക്രീ​ന്‍ ഷെ​യ​ര്‍ ആ​പ്പു​ക​ളി​ലൂ​ടെ ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ് വ്യാ​പ​കം; തട്ടിപ്പ് രീതിയിങ്ങനെ…


സ്വ​ന്തം ലേ​ഖി​ക
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്‌​ക്രീ​ന്‍ ഷെ​യ​ര്‍ ആ​പ്പു​ക​ളി​ലൂ​ടെ ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ് വ്യാ​പ​കം. അ​ക്കൗ​ണ്ട് ഉ​ട​മ​യു​ടെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്താ​നു​ള്ള പു​തു​വ​ഴി​യാ​യി ഇ​പ്പോ​ള്‍ ത​ട്ടി​പ്പു സം​ഘ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത് സ്‌​ക്രീ​ന്‍ ഷെ​യ​ര്‍ (സ്‌​ക്രീ​ന്‍ പ​ങ്കു​വ​ക്ക​ല്‍) ആ​പ്ലി​ക്കേ​ഷ​നു​ക​ളെ​യാ​ണ്.

ഇ​ത്ത​ര​ത്തി​ല്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ സം​ഭ​വ​ങ്ങ​ള്‍ സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

ത​ട്ടി​പ്പ് ഈ ​വി​ധം
ബാ​ങ്കി​ന്‍റെ​യോ മ​റ്റു സ്ഥാ​പ​ന​ങ്ങ​ളു​ടെ​യോ പ്ര​തി​നി​ധി​ക​ള്‍ എ​ന്ന വ്യാ​ജേ​ന ഫോ​ണ്‍ ചെ​യ്യു​ന്ന​വ​ര്‍ ഉ​പ​ഭോ​ക്താ​ക്ക​ളെ ചി​ല ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​ന്‍ നി​ര്‍​ബ​ന്ധി​ക്കും.

അ​തി​നു​ള്ള ലി​ങ്കു​ക​ളും മെ​സേ​ജു​ക​ളാ​യി അ​യ​ച്ചു​ത​രും. ബാ​ങ്കു​ക​ളു​ടേ​തി​നു സ​മാ​ന​മാ​യ വ്യാ​ജ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്താ​ല്‍ അ​തി​ലെ സ്‌​ക്രീ​ന്‍ ഷെ​യ​റിം​ഗ് മാ​ര്‍​ഗ​ത്തി​ലൂ​ടെ അ​ക്കൗ​ണ്ട് ഉ​ട​മ​യു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചാ​ണ് ത​ട്ടി​പ്പ്.

സ്‌​ക്രീ​ന്‍ ഷെ​യ​റിം​ഗ് സാ​ധ്യ​മാ​കു​ന്ന ഇ​ത്ത​രം ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്ത് അ​വ തു​റ​ന്നാ​ലു​ട​ന്‍ ഫോ​ണി​ലെ വി​വ​ര​ങ്ങ​ള്‍ ത​ട്ടി​പ്പു​കാ​രു​ടെ കൈ​ക​ളി​ലെ​ത്തും.

വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കും മു​മ്പ്
ബാ​ങ്കു​ക​ളോ മ​റ്റ് അം​ഗീ​കൃ​ത ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളോ ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് വ്യ​ക്തി​വി​വ​ര​ങ്ങ​ള്‍ ഫോ​ണി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ടി​ല്ല. ഇ​ത്ത​രം ഫോ​ണ്‍​കോ​ളു​ക​ള്‍, എ​സ്എം​എ​സ് സ​ന്ദേ​ശം, ഇ-​മെ​യി​ലു​ക​ള്‍ എ​ന്നി​വ അ​വ​ഗ​ണി​ക്ക​ണം.

ക്രെ​ഡി​റ്റ് കാ​ര്‍​ഡ് വി​വ​ര​ങ്ങ​ള്‍, അ​വ​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന തീ​യ​തി, സി​വി​സി, ഒ​ടി​പി, പി​ന്‍ ന​മ്പ​റു​ക​ള്‍ എ​ന്നി​വ ആ​രു​മാ​യും പ​ങ്കു​വ​യ്ക്ക​രു​ത്.

Related posts

Leave a Comment