ലീ​ഗ് ചെ​ല​വി​ല്‍ ത​രൂ​രിന്‍റെ ഇ​സ്ര​യേ​ല്‍ ഐ​ക്യ​ദാ​ര്‍​ഢ്യം: എം. ​സ്വ​രാ​ജ്

കൊ​ച്ചി: കോ​ഴി​ക്കോ​ട് മു​സ് ലിം ലീ​ഗ് ന​ട​ത്തി​യ പാ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി​യി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി​യം​ഗം ഡോ. ​ശ​ശി ത​രൂ​ർ എംപി ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ എം. ​സ്വ​രാ​ജ്. കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് മു​സ് ലിം ലീ​ഗി​ന്‍റെ ചെ​ല​വി​ല്‍ ശ​ശി ത​രൂ​ര്‍ ഇ​സ്ര​യേ​ല്‍ ഐ​ക്യ​ദാ​ര്‍​ഢ്യ സ​മ്മേ​ള​നം ന​ട​ത്തി​യെ​ന്നാ​ണ് സ്വ​രാ​ജ് ആ​രോ​പി​ച്ച​ത്.

ഇ​സ്ര​യേ​ല്‍ ല​ക്ഷ​ണ​മൊ​ത്ത ഭീ​ക​ര രാ​ഷ്ട്ര​മാ​ണെ​ന്ന് പ​റ​യാ​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന് ഇ​പ്പോ​ഴും ക​ഴി​യു​ന്നി​ല്ല. ടെ​ല്‍ അ​വീ​വി​ല്‍​നി​ന്ന് ഇ​സ്ര​യേ​ലും ലീ​ഗ് വേ​ദി​യി​ല്‍നി​ന്നു ത​രൂ​രും പ​ല​സ്തീ​നെ ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്ന് സ്വ​രാ​ജ് കു​റ്റ​പ്പെ​ടു​ത്തി.
എം.​ സ്വ​രാ​ജി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഇ​ങ്ങ​നെ: “കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് മു​സ് ലിം ലീ​ഗി​ന്‍റെ ചെ​ല​വി​ല്‍ ഡോ.​ ശ​ശി ത​രൂ​ര്‍ ഇ​സ്രയേ​ല്‍ ഐ​ക്യ​ദാ​ര്‍​ഢ്യ സ​മ്മേ​ള​നം ന​ട​ത്തി​യി​രി​ക്കു​ന്നു.

രാ​ജ്യ​ത്തി​ന്‍റെ ഏ​താ​ണ്ട് തൊ​ണ്ണൂ​റ് ശ​ത​മാ​ന​വും ഇ​തി​നോ​ട​കം അ​പ​ഹ​രി​ക്ക​പ്പെ​ട്ടെ​ങ്കി​ലും പ​ല​സ്തീ​ന്‍റെ ഭാ​ഗ​ത്തുനി​ന്നു​ണ്ടാ​യ​ത് “ഭീ​ക​ര​വാ​ദി​ക​ളു​ടെ അ​ക്ര​മ’​മാ​ണെ​ന്ന് ശ​ശി ത​രൂ​ര്‍ ഉ​റ​പ്പി​ക്കു​ന്നു. ഒ​പ്പം ഇ​സ്രയേ​ലി​ന്‍റേ​ത് “മ​റു​പ​ടി’ യും ​ആ​ണ​ത്രെ …..! വാ​ക്കു​ക​ള്‍​ക്ക് അ​ര്‍​ഥ​മു​ണ്ടെ​ന്ന് അ​റി​യാ​ത്ത ആ​ള​ല്ല അ​ദ്ദേ​ഹം.

ഒ​ക്‌ടോ​ബ​ര്‍ ഏ​ഴാം തീ​യ​തി​യ​ല്ല ച​രി​ത്രം ആ​രം​ഭി​ച്ച​തെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് അ​റി​യാ​തി​രി​ക്കി​ല്ല. എ​ന്നി​ട്ടും ഇ​സ്രയേ​ല്‍ ല​ക്ഷ​ണ​മൊ​ത്ത ഭീ​ക​ര രാ​ഷ്ട്ര​മാ​ണെ​ന്ന് പ​റ​യാ​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന് ഇ​പ്പോ​ഴും ക​ഴി​യു​ന്നി​ല്ല. ടെ​ല്‍ അ​വീ​വി​ല്‍​നി​ന്ന് ഇ​സ്രയേ​ലും കോ​ഴി​ക്കോ​ട്ടെ ലീ​ഗ് വേ​ദി​യി​ല്‍നി​ന്നു ​ശ​ശി ത​രൂ​രും പ​ല​സ്തീ​നെ ആ​ക്ര​മി​ക്കു​മ്പോ​ള്‍ മു​സ് ലിം​ലീ​ഗ് സ​മ​സ്ത​യെ പ്ര​ക​ട​നം ന​ട​ത്തി തോ​ല്‍​പി​ച്ച​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ്.’- എം.​ സ്വ​രാ​ജ്.

Related posts

Leave a Comment