കോഴിക്കോട്: ശശിതരൂരിന്റെ പ്രസംഗത്തിലെ വരികള്‍ ആരും വക്രീകരിക്കേണ്ടെന്ന് മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.
പലസ്തീനൊപ്പമാണ് താനെന്ന് ശശിതരൂര്‍ ഇന്ന് രാവിലെയും പറഞ്ഞിട്ടുണ്ട്. പിന്നെയും ഇതേവിഷയത്തില്‍ പിടിക്കാനാണ് മാധ്യമങ്ങളുടെ തീരുമാനമെങ്കില്‍ തനിക്കൊന്നും പറയാനില്ല.
ലീഗ് നടത്തിയ റാലിയും പലസ്തീന് ഐക്യദാര്‍ഢ്യവും ദേശീയമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്ച്ചയായിമാറുന്ന സന്ദര്‍ഭമാണിത്.
എന്നാല്‍ രാഷ്ട്രീയ താല്പര്യങ്ങള്ക്ക് വേണ്ടി അനാവശ്യ വിവാദമുണ്ടാക്കാനാണ് ചിലരുടെ ശ്രമം.
അത് തുടര്‍ന്നോട്ടെ, ലീഗ് തങ്ങളുടെ നിലപാടുമായി ശക്തമായി മുന്നോട്ടുപോകുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.