ചോദ്യോത്തര വേളയിൽ യുവ മാധ്യമ പ്രവർത്തകയുടെ തോളിൽ കെെ വെച്ച സംഭവത്തിൽ അസ്വഭാവികത തോന്നിയിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ തയാറാണെന്ന് സുരേഷ് ഗോപി.
തന്റെ ഭാഗത്തു നിന്നുണ്ടായ നടപടി അവർക്ക് മോശമായി തോന്നിയെന്ന് അറിഞ്ഞു. താൻ മാപ്പ് പറയാൻ തയാറാണ്. ഇന്നലെ പല തവണ അവരുടെ ഭർത്താവിന്റെ നമ്പറിലേക്ക് വിളിച്ചിരുന്നെങ്കിലും ഫോൺ എടുത്തില്ല.
ഇന്നലെ ചോദ്യം ചോദിച്ച സമയം തോളിൽ കെെ വെച്ചത് പിതൃ വാത്സ്യല്യത്തോടെയാണെന്നും യാതൊരു മോശം അതിനു പറയാൻ ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
സംഭവത്തിൽ അസ്വാഭാവികത തോന്നിയെങ്കിൽ മാപ്പ് പറയാൻ തനിക്ക് യാതൊരു മടിയും ഇല്ലന്നും സുത്ഷ് ഗോപി കൂട്ടി ചേർത്തു. ആ സമയത്ത് അവർ യാതൊരു തരത്തിലും ഇതിനോട് പ്രതികരിച്ചിരുന്നില്ല.
രണ്ട് തവണ തോളിൽ കൈ വച്ചപ്പോഴും അവർ കൈ തട്ടി മാറ്റി എന്നത് ശരിയാണ്. പക്ഷേ അവരുടെ മുഖത്ത് അപ്പോഴും യാതൊരു വിധത്തിലുമുള്ള ദേഷ്യമോ ഭാവ പകർച്ചയോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളുടെ മുന്നിൽ വെച്ച് വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയത്. ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല.
എന്നാൽ ആ കുട്ടിക്ക് അതിനെക്കുറിച്ച് എന്ത് തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം.
ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. സോറി ഷിദ… എന്ന് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.
മാധ്യമങ്ങൾക്ക് മുന്നിൽ വന്നു നിന്ന് അവരോട് മാപ്പ് പറയാൻ തയ്യാറാണ്. അതിലും വലിയ മാപ്പ് പറച്ചിൽ ഉണ്ടോ? അവർ നിയമനടപടി സ്വീകരിച്ചാൽ അതിനെ നേരിടുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
അതേസമയം മാധ്യമപ്രവർത്തകയുടെ തോളിൽ കൈവെച്ച സുരേഷ് ഗോപിക്കെതിരെ പ്രതിഷേധവുമായി മാധ്യമപ്രവർത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ രംഗത്തെത്തിയിരുന്നു.