ഗാ​സ​യി​ല്‍ സ്‌​ഫോ​ട​ന​ങ്ങ​ള്‍ രൂ​ക്ഷം, മൊ​ബൈ​ല്‍ നെ​റ്റ്‌​വ​ര്‍​ക്ക് ത​ക​രാ​റി​ല്‍; ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ദു​ഷ്‌​ക്ക​രം

ടെ​ല്‍ അ​വീ​വ്: ഇ​സ്ര​യേ​ല്‍ സൈ​ന്യം ഗാ​സ​യി​ല്‍ വ്യോ​മാ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ ന​ഗ​ര​ത്തി​ല്‍ ​സ്‌​ഫോ​ട​ന​ങ്ങ​ള്‍ തു​ട​ര്‍​ച്ച​യാ​കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്.

യു​ദ്ധം ആ​രം​ഭി​ച്ച് ഇ​തു​വ​രെ​യു​ള്ള​തി​ല്‍ ക​ന​ത്ത വ്യോ​മാ​ക്ര​മ​ണ​മാ​ണ് ഗാ​സ​യി​ല്‍ ന​ട​ക്കു​ന്ന​തെ​ന്നും ഇ​വി​ട​ത്തെ വാ​ര്‍​ത്താ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ള്‍ ത​ക​ര്‍​ന്നു​വെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

എ​ന്നാ​ല്‍ ഇ​സ്ര​യേ​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് ബ​ന്ധം വി​ച്ഛേ​ദി​ച്ചു​വെ​ന്ന് ഹ​മാ​സ് ആ​രോ​പി​ച്ചു. ഇ​വി​ടെ മൊ​ബൈ​ല്‍ നെ​റ്റ്‌​വ​ര്‍​ക്ക് സം​വി​ധാ​നം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു​ക​ഴി​ഞ്ഞു. വാ​ര്‍​ത്താ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ള്‍ ത​ക​രാ​റി​ലാ​യ​തോ​ടെ ഗാ​സ​യി​ല്‍ ര​ക്ഷാ പ്ര​വ​ര്‍​ത്ത​നം ദു​ഷ്‌​ക്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്.

ക​ര​മാ​ര്‍​ഗ​മു​ള്ള യു​ദ്ധം ശ​ക്ത​മാ​ക്കു​മെ​ന്ന് ഇ​സ്ര​യേ​ല്‍ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ഗാ​സ​യി​ലേ​ക്ക് തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും ഇ​സ്ര​യേ​ലി​ന്‍റെ യു​ദ്ധ​ടാ​ങ്കു​ക​ള്‍ എ​ത്തി. ഗാ​സ​യി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ഇ​തി​നോ​ട​കം ഏ​ഴാ​യി​രം ക​ട​ന്നു​വെ​ന്നും റി​പ്പോ​ര്‍​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​സ്ര​യേ​ല്‍ ഹ​മാ​സ് പോ​രാ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ക്ഷേ​പി​ച്ച മി​സൈ​ല്‍ ഈ​ജി​പ്ഷ്യ​ന്‍ ന​ഗ​ര​ത്തി​ല്‍ പ​തി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട് വ​ന്നി​രു​ന്നു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് ഗാ​സ മു​ന​മ്പി​ല്‍ നി​ന്ന് 220 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള, ചെ​ങ്ക​ട​ല്‍ തീ​ര​ത്തെ ഈ​ജി​പ്ഷ്യ​ന്‍ റി​സോ​ര്‍​ട്ട് ന​ഗ​ര​മാ​യ താ​ബ​യി​ല്‍ മി​സൈ​ല്‍ പ​തി​ച്ച​ത്.

താ​ബ​യി​ലെ മെ​ഡി​ക്ക​ല്‍ സ്ഥാ​പ​ന​ത്തി​ല്‍ മി​സൈ​ല്‍ വീ​ണ​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ ആ​റ് പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്ത​താ​യി ഈ​ജി​പ്തി​ലെ അ​ല്‍ ഖ​ഹേ​റ ടി​വി റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ഇ​സ്ര​യേ​ലി​ന്‍റെ ചെ​ങ്ക​ട​ല്‍ തു​റ​മു​ഖ​മാ​യ എ​യ്‌​ലാ​ത്തി​ന​ടു​ത്താ​ണ് അ​തി​ര്‍​ത്തി ന​ഗ​ര​മാ​യ താ​ബ. ബു​ധ​നാ​ഴ്ച എ​യ്‌​ലാ​ത്ത് ല​ക്ഷ്യ​മാ​ക്കി മി​സൈ​ല്‍ പ്ര​യോ​ഗി​ച്ച​താ​യി ഹ​മാ​സ് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ അ​ത് ന​ഗ​ര​ത്തി​നു പു​റ​ത്താ​ണ് പ​തി​ച്ച​തെ​ന്ന് ഇ​സ്ര​യേ​ല്‍ സൈ​ന്യം അ​റി​യി​ച്ചു.

Related posts

Leave a Comment