മെട്രോ സ്റ്റേഷന്റെ പാർക്കിംഗ് ഏരിയയിൽ നിന്ന് യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. വടക്കുകിഴക്കൻ ഡൽഹിയിലെ ശാസ്ത്രി പാർക്ക് മെട്രോ സ്റ്റേഷന്റെ പാർക്കിംഗ് ഏരിയയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം ഏകദേശം മുപ്പത് വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെതാണെന്ന് പോലീസ് പറഞ്ഞു. മൂന്നോ നാലോ ദിവസത്തെ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലായിരുന്നു.
പോലീസ് നൽകിയ വിവരമനുസരിച്ച്, കാടിന്റെ ഭാഗത്തേക്ക് പോകുന്ന പാർക്കിംഗ് സ്ഥലത്ത് ഒരു യാത്രക്കാരനാണ് മൃതദേഹം കണ്ടെത്തിയത്.
സിസിടിവി ക്യാമറകളുടെയും സമീപത്തെ താമസക്കാരുടെയും സഹായത്തോടെ ആരെങ്കിലും ഇത് പാർക്കിംഗിൽ എറിഞ്ഞതാണോ അതോ സ്വാഭാവിക മരണമാണോ എന്ന് കണ്ടെത്താൻ പോലീസ് ശ്രമിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.