ഇ​ന്ന് അ​ര്‍​ധ​രാ​ത്രി​യോ​ടെ ഭാ​ഗി​ക ച​ന്ദ്ര​ഗ്ര​ഹ​ണം

ന്യൂ​ഡ​ൽ​ഹി: ഇ​ന്നു ന​ട​ക്കു​ന്ന ഭാ​ഗി​ക ച​ന്ദ്ര​ഗ്ര​ഹ​ണം കാ​ണാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​കാ​ശ നി​രീ​ക്ഷ​ക​ർ. ഇ​ന്ന് അ​ര്‍​ധ​രാ​ത്രി​യോ​ടെ ഭാ​ഗി​ക ച​ന്ദ്ര​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​കും.

അ​ർ​ധ​രാ​ത്രി​യി​ൽ ച​ന്ദ്ര​ൻ ഭൂ​മി​യു​ടെ പെ​ൻ‌​ബ്ര​ൽ നി​ഴ​ലി​ലേ​ക്ക് എ​ത്തു​ക​യും തു​ട​ര്‍​ന്ന് നാ​ളെ പു​ല​ര്‍​ച്ചെ 1.05 മു​ത​ല്‍ 2.24 വ​രെ​യു​ള്ള സ​മ​യ​ത്ത് കു​ട​പോ​ലെ നീ​ങ്ങി​ത്തു​ട​ങ്ങു​ന്ന അ​മ്പ്ര​ല്‍ ഫെ​യ്‌​സ് ആ​രം​ഭി​ക്കു​ക​യും ചെ​യ്യും.

ഗ്ര​ഹ​ണ​ത്തി​ന്‍റെ ആ​കെ ദൈ​ര്‍​ഘ്യം ഒ​രു മ​ണി​ക്കൂ​ര്‍ 19 മി​നി​റ്റ് ആ‍​യി​രി​ക്കു​മെ​ന്നും ശാ​സ്ത്ര​ജ്ഞ​ർ അ​റി​യി​ച്ചു. നേ​ര്‍​ദി​ശ​യി​ലു​ള്ള ച​ന്ദ്ര​നും സൂ​ര്യ​നു​മി​ട​യി​ൽ ഭൂ​മി കൃ​ത്യ​മാ​യി സ്ഥാ​നം പി​ടി​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന പ്ര​തി​ഭാ​സ​മാ​ണ് ച​ന്ദ്ര​ഗ്ര​ഹ​ണം.

ഭൂ​മി​യു​ടെ നി​ഴ​ല്‍ ച​ന്ദ്ര​നി​ല്‍ പ​തി​ക്കു​മ്പോൾ ച​ന്ദ്ര​ന്‍ മ​റ​ഞ്ഞ​നി​ല​യി​ല്‍ ആ​യി​രി​ക്കും. പൂ​ര്‍​ണ​ച​ന്ദ്ര​ഗ്ര​ഹ​ണ​ത്തി​ൽ ച​ന്ദ്ര​നെ ക​ടും​ചു​വ​പ്പു നി​റ​ത്തി​ലാ​വും കാ​ണാ​നാ​വു​ക അ​തേ​സ​മ​യം, 29ലേ​തു ഭാ​ഗി​ക​ച​ന്ദ്ര​ഗ്ര​ഹ​ണം ആ​യി​രി​ക്കും. ‌അ​ടു​ത്ത ച​ന്ദ്ര​ഗ്ര​ഹ​ണ​ത്തി​നാ​യി 2025 സെ​പ്‌​റ്റം​ബ​ര്‍ ഏ​ഴു വ​രെ കാ​ത്തി​രി​ക്ക​ണം.

Related posts

Leave a Comment