മാ​മി മും​ബൈ ഫി​ലിം ഫെ​സ്റ്റി​വ​ലിൽ തിളങ്ങി അദിതിയും സിദ്ധാർത്ഥും

മാ​മി മും​ബൈ ഫി​ലിം ഫെ​സ്റ്റി​വ​ലി​നു ഒ​ക്ടോ​ബ​ർ 27 ന് ​ജി​യോ വേ​ൾ​ഡ് സെ​ന്‍റ​റി​ൽ ഗം​ഭീ​ര തു​ട​ക്കം. ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ നാ​യി​ക അ​ദി​തി റാ​വു ഹൈ​ദ​രി​യും കാ​മു​ക​ൻ സി​ദ്ധാ​ർ​ത്ഥും പ​ങ്കെ​ടു​ത്ത​ത് വ​ലി​യ വാ​ർ​ത്ത ആ​യി​രു​ന്നു.

ഫ്ലോ​റ​ൽ ട​ച്ചു​ള്ള സിം​പി​ളാ​യൊ​രു ഗൗ​ൺ ആ​ണ് അ​ദി​തി ധ​രി​ച്ച​ത്. സി​ദ്ധാ​ർ​ത്ഥ് ബ്ലാ​ക്ക് സ്യൂ​ട്ടി​ലാ​ണ് എ​ത്തി​യ​ത്.

റെ​ഡ് കാ​ർ​പെ​റ്റി​ൽ ഇ​രു​വ​രും സ​ന്തോ​ഷ​ത്തോ​ടെ പോ​സ് ചെ​യ്ത ഫോ​ട്ടോ​ക​ൾ ആ​രാ​ധ​ക​ർ ഇ​രു കെെ​യും നീ​ട്ടി സ്വീ​ക​രി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം സി​ദ്ധാ​ർ​ത്ഥി​ന്‍റെ ജ​ന്മ​ദി​ന​ത്തി​ൽ അ​ദി​തി ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യ​തോ​ടെ ഇ​വ​ർ ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യി​രു​ന്നു.

പി​ന്നീ​ട് ഇ​വ​ർ ത​മ്മി​ലു​ള്ള ഫോ​ട്ടോ​ക​ൾ പോ​സ്റ്റ് ചെ​യ്ത​തോ​ടെ ആ​രാ​ധ​ക​ർ ഇ​രു​വ​രു​ടെ​യും പ്ര‌​ണ​യം ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

 

Related posts

Leave a Comment