വിവാഹം കഴിഞ്ഞ ആദ്യ വർഷം ചെന്നൈ ഞാൻ മിസ് ചെയ്തു. ചെന്നൈ കടലോരത്തായിരുന്നു എന്റെ വീട്. ഹൈദരാബാദിലെ വീട്ടിൽ ഞാനേറ്റവും കൂടുതൽ മിസ് ചെയ്തത് കടലിന്റെ ശബ്ദമാണ്.
അതിനാൽ നാഗാർജുന സിഡിയിൽ കടലിന്റെ ശബ്ദം വയ്ക്കും. പിന്നെ പതിയെ പുതിയ വീട്ടിൽ ശീലമായി. വിവാഹത്തിനു ശേഷം ജീവിതം തിരക്കുള്ളതും സന്തോഷകരവുമായിരുന്നു.
ഹൈദരാബാദിൽ അനിമൽ വെൽഫെയർ സംഘടനയ്ക്കൊപ്പം പ്രവർത്തിച്ചു. ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ബോറടിക്കുന്നു, സിനിമ ചെയ്യാം എന്നൊന്നും തോന്നിയില്ല. പിന്നീട് അമ്മ വേഷങ്ങൾ വന്നു.
എന്നാൽ എനിക്ക് എന്റേതായ തിരക്കുകൾ ഉണ്ടായിരുന്നു. അമല അക്കിനേനി പറഞ്ഞു. പത്തൊമ്പതാം വയസ്സുള്ളപ്പോഴാണ് കൊല്‍ക്കത്തക്കാരിയായ അമല സിനിമയിലേക്ക് വരുന്നത്.
തെന്നിന്ത്യയിലെ ഒരു പ്രശസ്ത നടിയാണ് അമല അക്കിനേനി. തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്.
ഫാസിൽ സംവിധാനം ചെയ്ത എന്റെ സൂര്യപുത്രിക്ക് എന്ന ചിത്രമാണ് അമല മലയാളത്തിൽ ആദ്യമായി അഭിനയിച്ചത്. കമലിന്റെ സംവിധാനത്തിൽ പിറന്ന ഉള്ളടക്കമാണ് രണ്ടാമത്തെ ചിത്രം.