ഇസ്രായേൽ-ഹമാസ് യുദ്ധം 23-ാം ദിവസത്തിലേക്ക് കടന്നിരിക്കെ ഗാസയിലേക്ക് കരസേനയെ അയച്ചുകൊണ്ട് സൈന്യം സംഘർഷത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് മുന്നേറിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്കിടയിലും വെടിനിർത്തലിനുള്ള ആഹ്വാനങ്ങൾ അദ്ദേഹം നിരസിച്ചു. ഒക്ടോബർ 7 ന് ഹമാസ് തീവ്രവാദികൾ നടത്തിയ ക്രൂരമായ ആക്രമണത്തിനിടെ പിടികൂടിയ 200 ലധികം ബന്ദികളെ തിരികെ കൊണ്ടുവരാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
ഇസ്രയേൽ സേന ബോംബാക്രമണവും പീരങ്കി ആക്രമണവും ശക്തമാക്കിയതോടെ ഗാസ മുനമ്പിൽ ഇന്റർനെറ്റും ആശയവിനിമയങ്ങളും തകരാറിലായതിനെ തുടർന്നാണ് ഇത്.
ഗാസയിലെ വ്യോമാക്രമണത്തിൽ 7,000-ത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്.