ചോദ്യോത്തര വേളയിൽ കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകയോട് അപ മര്യാദയായി പെരുമാറിയ സംഭവത്തിൽ സുരേഷ് ഗോപി മാപ്പ് പറഞ്ഞു പോസ്റ്റ് ഇട്ടു.
ഇതിനു പിന്നാലെ സിനിമാ മേഖലയിൽ നിന്നും താരത്തിനു വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സുരേഷ് ഗേപിയുടെ പോസ്റ്റിനു താഴെ നടൻ ബാബു രാജ് നൽകിയ കമന്റാണ് വെെറലാകുന്നത്.
കഷ്ടം എന്തൊരു അവസ്ഥയാണ്. വർഷങ്ങളായി എനിക്കറിയാവുന്ന സുരേഷേട്ടൻ മാന്യതയോടെ അല്ലാതെ ഇതുവരെ സ്ത്രീകളോട് പെരുമാറിയതായി കേട്ടിട്ടില്ല, കണ്ടിട്ടില്ല.
ഒരു പക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ കൊണ്ട് മാപ്പു പറയിപ്പിക്കാൻ തോന്നിപ്പിച്ചത്.സുരേഷ് ചേട്ടന് ഇതുകൊണ്ട് നല്ലതേ സംഭവിക്കൂ. ബാബുരാജ് കമന്റ് ചെയ്തു. ബീന ആന്റണി, സാധിക സുരേഷ്, രാഹുൽ ഈശ്വർ, ശ്രീവിദ്യ മുല്ലശേരി എന്നിവരും താരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.