അമൃത്സർ: പഞ്ചാബിൽ ഗ്രാമീണ കായികമേളയ്ക്കിടെ ട്രാക്ടറിന്റെ അടിയിൽ വീണ് യുവാവിന് ദാരുണാന്ത്യം. സുഖ്മൻദീപ് സിംഗ് (29) ആണ് മരിച്ചത്.
ഗുരുദാസ്പുരിലെ ഫത്തേഗഡ് ചുരിയൻ മണ്ഡലത്തിന് കീഴിലുള്ള സർചൂർ ഗ്രാമത്തിലാണ് സംഭവം. കായികമേളയിൽ ട്രാക്ടർകൊണ്ട് സുഖ്മാൻദീപിന്റെ അഭ്യാസ പ്രകടനമുണ്ടായിരുന്നു.
ഇതിനിടെ സുഖ്മൻദീപ് ടയറുകളിലൊന്നിൽ ചവിട്ടി ട്രാക്ടറിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ തെന്നി നിലത്ത് വീണു. ഇതിനിടെ ഇയാളുടെ ശരീരത്തിലൂടെ ട്രാക്ടർ കയറിയിറങ്ങുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സുഖ്മൻദീപിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.