പയ്യന്നൂര്‍: ഹൈറിച്ചിന്റെ പേരില്‍ നിയമ വിരുദ്ധമായ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായുള്ള പരാതിയില്‍ ഉടനടി കേസ് രജിസ്റ്റര്‍ ചെയത് അന്വേഷണം നടത്തണമെന്ന് ഡിജിപിയുടെ ഉത്തരവ്.
ഹൈറിച്ചിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി വിവരാവകാശ പ്രവര്‍ത്തകനും പൊതു പ്രവര്‍ത്തകനുമായ കെ.പി. മുരളീധരന് നല്കിയ പരാതിയിലാണ് ഡിജിപിയുടെ ഉത്തരവ്.
ഹൈറിച്ച് കമ്പനിയുടെ പ്രൊമോട്ടര്‍മാരായ ചിലരെ ഉള്‍പ്പെടുത്തി ഈ മാസം 13നാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നത്.
ഇതോടൊപ്പം ഉന്നത പോലീസുദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടി കാണാതിരിക്കുന്നതിനിടയിലാണ് കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിയോട് ഉടനടി അന്വേഷണം നടത്താനുള്ള ഉത്തരവ് നലകിയിരിക്കുന്നത്.
കാസര്‍ഗോഡ് കുണ്ടംകുഴി കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ജിബിജി നിധിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്നുവെന്ന പരാതി നല്കിയിരുന്നതും മുരളീധരനാണ്.