സം​ക്രാ​ന്തി​യി​ല്‍ ബ​സും ബൈ​ക്കും കു​ട്ടി​മു​ട്ടി; ഡ്രൈ​വ​ര്‍​മാ​ർ തമ്മിൽ ന​ടുറോ​ഡി​ല്‍ കൂ​ട്ട​യ​ടി

കോ​ട്ട​യം: എം​സി റോ​ഡി​ല്‍ സം​ക്രാ​ന്തി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​മു​ട്ടി​യ​തി​നെ ചൊ​ല്ലി ന​ടു​റോ​ഡി​ല്‍ കു​ട്ട​യ​ടി.

കോ​ട്ട​യ​ത്തുനി​ന്ന് ഏ​റ്റു​മാ​നൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്കി​ല്‍ എ​തി​ര്‍ ദി​ശ​യി​ല്‍ നി​ന്നത്തി​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സം​ക്രാ​ന്തി​‍ ജം​ഗ്ഷ​നി​ല്‍ വ​ച്ച് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തേച്ചൊ​ല്ലി ഡ്രൈ​വ​റും ബൈ​ക്ക് യാ​ത്ര​ക്കാ​ര​നും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യി. തു​ട​ര്‍​ന്നു ര​ണ്ടു പേ​രും ത​മ്മി​ല്‍ ത​ര്‍​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​റെ ഹെ​ല്‍​മ​റ്റ് കൊണ്ട് അ​ടിക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​യ ഡ്രൈ​വ​റും ബൈ​ക്ക് യാ​ത്ര​ക്കാ​ര​നും ത​മ്മി​ല്‍ വീ​ണ്ടും കൈ​യാ​ങ്ക​ളി​യു​ണ്ടാ​യി. ഇ​രു​വ​രും ത​മ്മ​ല്‍ കൈ​യാ​ങ്ക​ളി രൂ​ക്ഷ​മാ​യ​തോ​ടെ എം​സി റോ​ഡി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രും ഓ​ടി​ക്കൂ​ടി. സ്ഥ​ല​ത്തെ​ത്തി​യ ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സ് ഡ്രൈ​വ​റെ​യും ബൈ​ക്ക് യാ​ത്ര​ികനെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related posts

Leave a Comment