തൊഴിൽ വാർഷികങ്ങൾ ജീവനക്കാർക്ക് എപ്പോഴും പ്രത്യേകതയുള്ളതാണ്. സാധാരണഗതിയിൽ ആളുകൾ ഒരു ചെറിയ സമ്മാനമോ ബോണസോ അല്ലെങ്കിൽ ചെറിയ പാർട്ടിയോ ആയി ആ ദിവസം ആഘോഷിക്കുന്നു. ഇത് നല്ല തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു.
അടുത്തിടെ ആപ്പിളിലെ ഒരു ജീവനക്കാരൻ കമ്പനിയിൽ 10 വർഷം പൂർത്തിയാക്കിയതായി സോഷ്യൽ മീഡിയയിൽ പങ്കിട്ടു. ആപ്പിളിൽ ഹ്യൂമൻ ഇന്റർഫേസ് ഡിസൈനറായി പ്രവർത്തിക്കുന്ന മാർക്കോസ് അലോൺസോ സമ്മാനത്തിന്റെ ചിത്രങ്ങളും അൺബോക്സിംഗ് വീഡിയോയും ഇതോടൊപ്പം പോസ്റ്റ് ചെയ്തു.
വിഡിയോയിൽ അലുമിനിയം കൊണ്ടുള്ള ഒരു സോളിഡ് മെറ്റൽ മെമന്റോ കാണാം. അതിന്റെ മധ്യത്തിൽ തിളങ്ങുന്ന ആപ്പിൾ ലോഗോയും ഉണ്ട്. കൂടാതെ പത്തുവർഷത്തെ വാർഷികത്തെ സൂചിപ്പിക്കുന്ന “10” എന്നും, ജീവനക്കാരന്റെ പത്ത് വർഷത്തെ സേവനം പൂർത്തിയാക്കിയ തീയതിയും അതിൽ കൊത്തിവച്ചിട്ടുണ്ട്. സിഇഒയുടെ പ്രത്യേക സന്ദേശവും ബോക്സിൽ ഉൾപ്പെടുന്നു.
വീഡിയോ ഷെയർ ചെയ്തതു മുതൽ അലോൻസോയുടെ പോസ്റ്റ് അഞ്ച് ലക്ഷത്തിലധികം വ്യൂസും ആറായിരം ലൈക്കുകളും നേടി. “ആപ്പിളിൽ 10 വർഷം” എന്നാണ് അയാൾ വീഡിയോയുടെ അടിക്കുറിപ്പിൽ എഴുതിയിരിക്കുന്നത്.
And the unboxing video pic.twitter.com/pKLd2XhDFs
— Marcos Alonso (@malonso) October 28, 2023