പ്രീവെഡ്ഡിംഗ് ഷൂട്ടിൽ വ്യത്യസ്ത കൊണ്ടുവരാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ ഇവിടെ ഒരു ബോളിവുഡ് ട്വിസ്റ്റ് നൽകാൻ ദമ്പതികൾ തീരുമാനിച്ചു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിൽ ദമ്പതികളായ കരണും സാക്ഷി കശ്യപും ചേർന്ന് ‘ബാംഗ് ബാംഗ്’ എന്ന ഗാനം പുനർ ചിത്രീകരിച്ചിരിക്കുകയാണ്.
ഹൃത്വിക് റോഷനും കത്രീന കൈഫും അഭിനയിച്ച ഗാനമാണിത്. ആകർഷകമായ നൃത്തച്ചുവടുകളോടെ ദമ്പതികൾ വീഡിയോ പുനർചിത്രീകരിച്ചു. ഹൃത്വികിനെയും കത്രീനയെയും പോലെ വസ്ത്രം ധരിച്ച് ദമ്പതികൾ ജനപ്രിയ ബോളിവുഡ് ഗാനം സീൻ ബൈ സീൻ രീതിയിൽ വീഡിയോയിൽ ഉൾപ്പെടുത്തി.
എന്തെങ്കിലും വ്യത്യസ്തത വീഡിയോയിൽ കൊണ്ടുവരണമെന്നത് ഇവരുടെ ആഗ്രഹമായിരുന്നു.’കരൺ, നമ്മൾ അത്ര വലിയ നർത്തകരല്ലെന്ന് എനിക്കറിയാം, പക്ഷേ ഇതുപോലെ എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു’ എന്നാണ് സാക്ഷി പറഞ്ഞത്. സാക്ഷിയുടെ ഈ ആവേശമാണ് കരണിൽ ഇങ്ങനെയൊരു ആശയം കൊണ്ടുവന്നതും. അങ്ങനെ ബാംഗ് ബാംഗിന്റെ പതിപ്പ് കൊണ്ട് അവളെ അത്ഭുതപ്പെടുത്തുമെന്ന് അവൻ മനസ്സിൽ ഉറപ്പിച്ചെന്നും വെഡ്ഡിംഗ് പ്ലാനേഴ്സ് പറഞ്ഞു.
വൈറലായ വീഡിയോ ഇൻസ്റ്റാഗ്രാമിൽ 23,000-ലധികം ആളുകൾ കണ്ടു. വീഡിയോയ്ക്ക് നടൻ ഹൃത്വിക് റോഷനും കമന്റ് ചെയ്തിട്ടുമുണ്ട്. ‘ബ്യൂട്ടിഫുൾ, കൺഗ്രാജുലേഷൻസ് ഗയ്സ്’ എന്നാണ് അദ്ദേഹത്തിന്റെ കമന്റ്.