“സോ ബ്യൂട്ടിഫുൾ, സോ എലഗന്റ്, ജസ്റ്റ് ലുക്കിംഗ് ലൈക് എ വൗ” ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ്ങായ ഓടുന്ന വീഡിയോയിലെ വാചകമാണിത്. സിനിമാ സെലിബ്രിറ്റികൾക്കിടയിൽ മാത്രമല്ല കായിക ലോകത്തും ഇത് ട്രൻഡായിരിക്കുകയാണ്. എല്ലാവരും ചർച്ച ചെയ്യുന്ന ഒരു സോഷ്യൽ മീഡിയ സെൻസേഷനായി ഇത് മാറിയിരിക്കുന്നു.
എന്നാൽ എവിടെ നിന്നാണ് ഈ മീമിന്റെ ആരംഭം എന്ന് വീഡിയോ കാണുന്നവർ ചിന്തിക്കാറുണ്ട്. ജാസ്മിൻ കൗർ എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ സൽവാർ സ്യൂട്ടുകൾ ആവേശത്തോടെ വിൽക്കുന്ന വീഡിയോയിൽ നിന്നാണ് “ജസ്റ്റ് ലുക്കിംഗ് ലൈക്ക് എ വൗ” എന്ന മീം ആരംഭിച്ചത്. വീഡിയോയിൽ വസ്ത്രങ്ങളെ വിവരിക്കാൻ യുവതി ഈ വാചകം ആവർത്തിച്ച് ഉപയോഗിക്കുന്നു. അവരുടെ ഊർജ്ജവും ആവേശവും വീഡിയോ പെട്ടെന്ന് വൈറലാക്കി.
“ജസ്റ്റ് ലുക്കിംഗ് ലൈക്ക് എ വൗ” എന്ന മീം ഇൻസ്റ്റാഗ്രാമിന് പുറമെ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കും പെട്ടെന്ന് വ്യാപിച്ചു. ആളുകൾ അവരുടെ പ്രിയപ്പെട്ട വസ്ത്രങ്ങൾ മുതൽ അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ വരെ എല്ലാം വിവരിക്കാൻ ഈ വാചകം ഉപയോഗിക്കാൻ തുടങ്ങി. സെലിബ്രിറ്റികൾ പോലും ഇതിൽ ഉൾപ്പെടുന്നു. ബോളിവുഡ് നടി ദീപിക പദുക്കോൺ ഈ വാചകം പറയുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു.
സിനിമാ താരങ്ങൾ മാത്രമല്ല ക്രിക്കറ്റ് താരങ്ങളും ഈ ട്രെൻഡ് പിന്തുടരുന്നുണ്ട്. അടുത്തിടെ ക്രിക്കറ്റ് താരം കെ എൽ രാഹുൽ തന്റെ ഭാര്യയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ ചിത്രങ്ങളിലൊന്നിൽ ഇങ്ങനെ അഭിപ്രായപ്പെട്ടിരുന്നു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക