സൗത്ത് ഇന്ത്യന്‍ ടെലിവിഷന്‍-ഫിലിം അക്കാദമിയുടെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. റീല്‍ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ ബിജോയ് കണ്ണൂര്‍ ആദ്യമായി മലയാളത്തില്‍ നായകനായെത്തിയ വള്ളിച്ചെരുപ്പിന് സ്പെഷല്‍ ജൂറി പുരസ്കാരം ലഭിച്ചു.
കലാഭവന്‍ മണി പുരസ്കാരം, ഷിംലാ ഫിലിം ഫെസ്റ്റിവല്‍ ഒഫിഷ്യല്‍ സെലക്ഷന്, നവകേരള ന്യൂസ്ചാനല്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ചിത്രം ഇതിനോടകം നേടിക്കഴിഞ്ഞു.
ഒടിടി റിലീസിന് തയാറെടുക്കുന്ന ചിത്രം ശ്രീമുരുകാ മൂവി മേക്കേഴ്സിന്റെ ബാനറില്‍ സുരേഷ് സി.എന്‍. നിര്‍മിച്ച് ശ്രീഭാരതി സംവിധാനം ചെയ്തിരിക്കുന്നു.
ബിജോയ് കണ്ണൂരിനു പുറമെ ചിന്നുശ്രീ വല്സലന്, സാജന് സൂര്യ, അനൂപ് ശിവസേവന്‍, കൊച്ചുപ്രേമന്, ദിവ്യ ശ്രീധര്‍, എസ്.ആര്. ശിവരുദ്രന്‍, മാസ്റ്റര്‍ ഫിന് ബിജോയ് എന്നിവര്‍ അഭിനയിക്കുന്നു.
ഛായാഗ്രഹണം -റിജു ആര് അമ്പാടി, എഡിറ്റിംഗ് -ശ്യാം സാംബശിവന്, സംഗീതം-ജോജോ കെന്‍, പി ആര് ഓ – അജയ് തുണ്ടത്തില്‍ .നവംബര്‍ 20ന് തിരുവനന്തപുരം ഭാരത് ഭവനില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.