സൂറിച്ച് : വനിതാ ലോകകപ്പിൽ സ്പെയിൻ ജേതാക്കളായതിനു പിന്നാലെ സ്പാനിഷ് താരം ജെന്നിഫര്‍ ഹെര്‍മോസോയെ അനുവാദമില്ലാതെ ചുംബിച്ച സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന് മുന്‍ പ്രസിഡന്റ് ലൂയിസ് റൂബിയാലെസിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കി ഫിഫ.
റൂബിയാലെസിന് വിലക്കേർപ്പെടുത്തിയതായി തിങ്കളാഴ്ചയാണ് ഫിഫ അറിയിച്ചത്. ഫിഫയുടെ അച്ചടക്ക സമിതിയാണ് തീരുമാനം കൈക്കൊണ്ടത്. ദേശീയ, അന്തര്‍ദേശീയ തലങ്ങളിലെ ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്ത്തനങ്ങളില്നിന്നുമാണു വിലക്ക്.