ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ ബാരമുള്ളയിൽ പോലീസ് ഹെഡ് കോൺസ്റ്റബിളിനെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സുരക്ഷാസേന പ്രദേശം വളഞ്ഞ് വ്യാപക തെരച്ചിൽ തുടങ്ങി.
ഗുലാം മുഹമ്മദ് ദർ എന്ന പോലീസുകാരനാണ് വീരമൃത്യു വരിച്ചത്. പോലീസുകാരന്റെ വീടിന് സമീപത്തായിരുന്നു വെടിവയ്പ്.
ഗുരുതരമായി പരിക്കേറ്റ ഗുലാം മുഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ജമ്മു കാഷ്മീരിലുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്.
ഞായറാഴ്ച ശ്രീനഗറിൽ മറ്റൊരു പൊലീസുകാരനുനേരേ ഭീകരർ വെടിയുതിർത്തിരുന്നു. ഇന്നലെ യുപിയിൽനിന്നുള്ള തൊഴിലാളിയെ പുൽവാമയിൽ വെടിവച്ചുകൊന്നു.